Tuesday, August 7, 2018

Coffee Cakes

Coffee Cakes

Location Nedumangad 

11th stone opposite petrol pump

  

                Coffee cakes നെടുമങ്ങാട് ഒരു ഷോപ്പ് എന്നതിനപ്പുറം ഒരു ബ്രാൻഡായി നിലകൊള്ളുന്ന മനോഹരമായ ഒരു സ്ഥാപനം ആണ് . ഒരു പക്ഷേ നെടുമങ്ങാടിന്റെ മണ്ണിൽ ഇത് പോലെ ഒന്ന് മുൻപോ സമീപകാലത്തോ ഇപ്പോഴോ ഉണ്ടായിട്ടില്ല' . 

വർഷം 2004 -ൽ  നെടുമങ്ങാട് ദർശന ഹൈ യർ സെക്കൻഡറി സ്കൂളിൽ പഠിച്ച് പാസ്സ് ഔട്ടായ നാല് വിദ്യാർഥികളുടെ 14 വർഷങ്ങൾ നീണ്ട സൗഹൃദത്തിൽ നിന്ന് ഉണർന്ന ആശയം അത് വിപുലീകരിക്കകപെട്ടു. വ്യത്യസ്തമായ മേഖലകളിൽ carrier ആരംഭിച്ച ആ നാലുപേർക്ക് ഒരു കഫേ പ്രവർത്തിപ്പിക്കാൻ വേണ്ട യാതൊരു അറിവും ഇല്ലായിരുന്നു എന്നത് സത്യം. വ്യക്തമായ ആശയം ഉത്ഭവിക്കുന്നത് ചില സാഹചര്യങ്ങളെ അതിജീവിക്കാൻ ശ്രമിക്കുമ്പോൾ ആണ് .ഇവരിലും ഉണ്ടായത് അതു തന്നെ , ഒരു പിറന്നാൾ ആഘോഷവേളയിൽ അവർ നെടുമങ്ങാട് നിന്നും വാങ്ങിയ കേക്കിന് പേരിനൊത്ത നിലവാരം ഇല്ലായിരുന്നു ഇത് ഇവരുടെ മാത്രം അല്ല നെടുമങ്ങാട് താമസിക്കുന്ന ഒരോ വ്യക്തികൾക്കും ഉണ്ടായിട്ടുള്ള അനുഭവമാണ് . നല്ല കേക്കിന് തിരവുനന്തപുരം നഗരത്തെ ആശ്രയിക്കേണ്ട സാഹചര്യം നെടുമങ്ങാട്ടുകാരുടെ പൊതുവായ പ്രശനമാണ് എന്ന് അവർ മനസിലാക്കി ഒടുവിൽ 2017 October ൽ Coffee Cakes എന്ന ബ്രാൻഡിനെ യാഥാർത്യമാക്കാനുള്ള വിജയകരമായ ശ്രമങ്ങൾ ആരംഭിച്ചു .നെടുമങ്ങാടിന് പുറത്ത് ലഭിക്കുന്ന നിറവർ ണ്ണതാലും രുചിനിലവാരത്തിലും ലഭിക്കുന്ന കേക്കുകളും ,പേസ്റ്ററികളും , കോഫി & ഷേക്ക് വിഭവങ്ങൾ നെടുമങ്ങാട്ട്കാർക്ക് പരിചതമാക്കിയ ബ്രാൻഡാണ് കോഫി കേക്ക്സ് ഒരു പക്ഷേ നെടുമങ്ങാട്ടുകാർക്ക് പേരിൽമാത്രം പരിചിതമായ പല വിഭവ വങ്ങളെയും കാഴ്ചയിലും രുചിയിലും നെടുമങ്ങാട്ട്കാർക്ക് പരിചയപെടുത്തിയത് Coffee Cakes ആണ് .ഒടുവിൽ 4 പേരും അവരുടെ ഉദ്യമനത്തിന് അവർ പഠിച്ചിറങ്ങിയ   ദർശന ഹൈ യർസെക്കന്റെറി സ്കൂളിലെ ബഹുമാന്യയയാ മോഹനകുമാരിഅമ്മ ടീച്ചറെ കൊണ്ട് കോഫി കേക്കിന് 2018 April 11 ന് തുടക്കം കുറിച്ചു. കോഫി കേക്കി'ന്റെ പ്രകൃതത്തെ പറ്റി പറയുകയാണേൽ 20 പേരെ ഒരേ സമയം ഉൾകൊള്ളാൻ കെൽപുള്ള വിശാലമായ ഹാൾ പിന്നെ എവർക്കും എപ്പോളും സന്ദർശിക്കാവുന്നതരത്തി്ലുള്ള ബേക്ക് ഹൗസ് ആൻഡ് ഫുഡ അസംബ്ലിംഗ് ഏരിയ ,ടോയലറ്റ് സൗകര്യം , 

Purchasing facility, അങ്ങനെയുള്ള സൗകാര്യങ്ങളാൽ സമ്പൂർണ്ണം .ഇവിടത്തെ 5 iconic വിഭവങ്ങൾ Dilkush

Dilpasanth

Vancho Cakes

Pineapple Cakes 

Ghee Cakes 

എന്നിവയാണ് . തലശേരികാരനായ ഒരു കിടിലൻ chef ആണ് ഇവയുടെ സൃഷ്ട്ടാവ്.

കോഫിക്കേസ് ഉത്പാദിപ്പിപിക്കുന്ന Bread , Cookies, Rusk ,Mixture,chips എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയാണ് .ഞായർ ഉൾപ്പടെ എല്ലാ ദിവസവും രാവിലെ 11:00 തൊട്ട് രാത്രി 10.30 വരെ പ്രവർത്തിക്കുന്നു .    ഇന്നും നെടുമങ്ങാടിന്റെ തിരക്കിൽ നിന്നും മാറി ശാന്തമായ അന്തരീക്ഷഷത്തിൽ സ്വസ്ഥമായ് ഒരു കോഫി ആസ്വദിക്കാൻ കോഫി കേക്ക് ആണ് അനുയോജ്യമായ ഇടം. ഇന്റീരിയർ ആമ്പിയൻസ് എടുത്ത് പറയേണ്ട ഘടകം തന്നെയാണ് വിശാലമായ ഡൈനിംഗ് ഫാളിനെ മോഡി പിടിപ്പിക്കുന്ന വിധത്തിൽ ചുമർ ചിത്രങ്ങളുടെ ആവിഷ്കാരവും ഒപ്പം തടയിൽ തീർത്ത മേശയും അതിനൊത്ത കസേരയും , സീലിംഗ് ലൈറ്റുകളുടെ ഇണക്കകമാർന്ന വെളിച്ചവും എല്ലാം മികച്ച ആമ്പിയൻസ് പ്രതിധാനം  ചെയ്യുന്നു. കോഫി കേക്ക്സ് എന്ന സുന്ദരമായ ആശയത്തെ ഫുഡീസിന് പരിചയപെടുത്തിയ 4 യുവത്വങ്ങളായ 

Bijin, Jithin,  Anvar, Sreesankar എന്നിവർക്ക് Food encyclopaedia Trivandrum -ന്റെ ആശംസകൾ

©Karthik Manikuttan

സർബത്ത് കട

ഇന്ന് Mall of Travancore സന്ദർശിക്ക ഉണ്ടായി ഉച്ചവെയിലിന്റ കാഠിന്യമറിഞ്ഞത് മാളിന് പുറത്തിറങ്ങിയപ്പോൾ ആണ് യാദൃശ്ചികമായ് Airport വൺവേ  ഇറങ്ങി വന്നപ്പോൾ ഒരു ചെറിയ സർബത്ത് ഷോപ്പ് കണ്ട് അവിടെ ഇറങ്ങി ഞാനും എന്റെ ചങ്ങാതിമാർക്കൊപ്പം കുലുക്കി സർബത്ത് പറഞ്ഞു . നമ്മുക്ക് നല്ല മധുരവും നാടൻ കാന്താരിയുടെ എരിവ് രസം പകർന്നു ഒരു കിടിലൻ നറുനീണ്ടി കുലുക്കി സർബത്ത് കിട്ടി .

നമ്മുക്ക് സർബത്ത് തന്ന അദ്ദേഹം deaf ആയിരുന്നു അദ്ദേഹത്തിനോട് സർബത്ത് നന്നായിരുന്നു എന്ന് അഭിപ്രായപ്പെട്ടപ്പോൾ പുള്ളിയുടെ മുഖത്ത് കളങ്കമില്ലാത്ത ഒരു പുഞ്ചിരി കണ്ടു. അദ്ദേഹത്തിന് കാശ് കൊടുത്ത് പിരിയവേ നമ്മുക്ക് 4 പേർക്കും ഷേക്ക് ഹാൻഡ് നൽകി നമ്മളെ യാത്രയാക്കി ചാക്ക മാൾ ഓഫ് ട്രാവൻകൂർ സന്ദർശിക്കുന്ന എന്റെ സുഹൃത്തുക്കള നിങ്ങൾക്ക് നഷ്ട്ടമാത്ത നല്ല  പാനിയ നിമിഷം അവിടുന് ലഭിക്കും ഉറപ്പ്

NB : I'm not compelling every members to share this post u guys must visit there and please enjoy the kuluki with the taste of our kandhari really amazing drink I ever had

വഴിയോരകട കിളിമാനൂർ

കിളിമാനൂരിൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം എത്തപെടുകയുണ്ടായി സമയം ഒരു വൈകുന്നേരം  4:00 മണി കഴിഞ്ഞ് വഴയോര കടയിൽ എത്തി തീൻ മേശയിൽ താമസമില്ലാതെ തന്നെ ഓർഡർ ചെയ്ത വിഭവങ്ങൾ നമ്മൾക്ക് മുൻപിൽ എത്തി ഇത്തവണ വഴയോരകടയിൽ ഞാൻ പുതിയതായി രണ്ട് വിഭവങ്ങൾ പരിചയപ്പെടുകയുണ്ടായി കരിമീൻ ഫ്രൈ പിന്നെ വാഴയിലയിൽ പൊതിഞ്ഞ ഇലയപ്പം എല്ലാം ഗംഭീരമായിരുന്നു .ഇലയപ്പത്തെ പറ്റി പറയുകയാണേൽ അതിന്റെ ഒരോ ബൈറ്റിലും ഒരു വ്യത്യസ്ത രുചിഭേദം അനുഭവിച്ചറിയാൻ കഴിയും മക്കാനി ചായക്കൊപ്പം നല്ല കോംമ്പിനേഷൻ ഡിഷ് ആയി ഈ  ഇലയപ്പം തിരഞ്ഞെടുക്കാം വഴയോരകട ഇന്നും എന്നും എനിക്ക് പ്രിയ മറിയ ഭക്ഷണ കേന്ദ്രമാണ് ഒരു സ്വസ്ഥവും സ്വതന്ത്രവും ആയ അവിടത്തെ ആംമ്പിയൻസ് എടുത്ത് പറയത്തക്ക ഒന്നാണ്
ഇവിടെ കേരളത്തിലെ രാഷ്ടീയവും സാമുഹികവും സിനിമയിലെയും മുഖ്യധാര പ്രമുഖർ വന്നു പോകുന്നിടം തന്നെയാണ് എന്ന് വഴയോരകട സന്ദർശനത്തിൽ മനസിലാക്കിയിട്ടുണ്ട് . നല്ല ഭക്ഷണം ചിട്ടയോടെ വിളമ്പുന്നതിൽ അവർ പാലിക്കുന്ന ചിട്ടയാണ് ഇന്നും ആ സ്ഥാപനത്തിൽ എന്നെ എത്തിക്കുന്നത് (നാടൻ ഭക്ഷണങ്ങളോട് എനിക്ക് ഉള്ള പ്രിയം എന്നും പറയാം) എതായാലും വഴയോരകടയിലെ വ്യത്യസ്ഥ രുചികൾ ഇനിയും നുണയാൻ താത്പര്യപെടുന്നു ഒപ്പം ആശംസകൾ അറിയിക്കുന്നു
                                  കാർത്തിക്ക് മണികുട്ടൻ

ഫ്ലൈ ഓവറിനടുത്തെ സർബത്ത് കട

എന്റെ ഒരു ചെറിയ അനുഭവമാണ് ഞാൻ പങ്ക് വയ്ക്കാൻ ആഗ്രഹിക്കുന്നത് മറ്റൊന്നുമല്ല മാസങ്ങൾക്ക് മുൻപ് ഞാൻ എഴുതിയ എയർ പോർട്ട് ഫ്ലൈ ഓവറിന് താഴെയുള്ള ഈ സർബത്ത്കട . ചാക്ക - കഴക്കൂട്ടം യാത്രകാർക്ക് ഏറെ സുപരിചിതമാണ്  ഈ കടയും ഒപ്പം ഈ കട നടത്തുന്ന മാമനെയും. കടയ്ക്ക് പ്രത്യേകിച്ച് പേരൊന്നും ഇല്ല കടയിൽ കിടുന്ന സർബത്ത് ഐറ്റംസാണ് കടയുടെ എല്ലാ ഭാഗത്തും എഴുതി തൂക്കി്യിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് നല്ല ഉഗ്രൻ കാന്താരി ഇട്ട സർബത്ത് കുടിച്ചിട്ടുണ്ട് ഞാൻ അതിന്റെ രുചി ഒന്നുകൂടി അറിയാനും ദാഹം ശമിപ്പിക്കാനും വേണ്ടി കയറിയതാണ് .കേൾവിശേഷിയും സംസാരശേഷിയും നഷ്ട്ടപെട്ട ആളാണ് ഈ സർബത്ത് കടയിലെ മാമൻ .അദ്ദേഹത്തിന്റെ കടയിൽ വരുന്നനവരോട് അദ്ദേഹം പുലർത്തുന്ന സ്നേഹം മര്യാദ എന്നിവ എടുത്ത് പറയത്തക്ക ഒന്നാണ് .രണ്ടു കസേരകൾ ഉണ്ട് ഒരു വലിയ കുടയും ഉണ്ട് കടയിൽ സർബത്ത് കുടിക്കാൻ വരുന്നവരെ ആദ്യം വെയിലിൽ നിന്നും മാറ്റി കടയുടെ പുറകിലെ തണൽ ലഭിക്കുന്ന ഇടത്തേക്ക് നിർത്തി  ആവശ്യമുള്ള ഐറ്റം മനസിലാക്കി തയ്യാറാക്കും ഒട്ടും താമസമില്ലാതെ തന്നെ കിട്ടുകയും ചെയ്യും .ഞാൻ ഫ്രൂട്ട് സർബത്ത് കുടിക്കാൻ തീരുമാനിച്ചു .മാമൻ ഭയങ്കര കാര്യമായി ആണ് നമ്മളെ സ്വീകരിച്ചത് .നല്ല കിടിലൻ സർബത്ത് കിട്ടി ആദ്യത്തെ സിപ്പ് കഴിഞ്ഞപ്പോൾ പുള്ളി അതിന്റെ അഭിപ്രായം ആംഗ്യത്തിൽ ചോദിച്ചു ഞാൻ കൊള്ളം എന്ന് പറഞ്ഞു. കുടിച്ച് കൊണ്ടിരിക്കെ അദ്ദേഹം കടയിലെ ഗ്ലാസ് എല്ലാം വൃത്തിയാക്കി വന്നിട്ട് ദൂരേക്ക് നോക്കി വിഷമത്തോടെ നിൽപായിരുന്നു .ഞാൻ കാര്യം അനേഷിച്ചു മറ്റൊന്നുമല്ല റോഡ് വികസനത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കട പോകും എന്നായിരുന്നു അദ്ദേഹം ആഗ്യം കാട്ടിയത്. എനിക്ക് നല്ല വിഷമം തോന്നുകയും എന്നെ ഏറെ ചിന്തയിലാഴ്ത്തുകയും ചെയ്ത ഒന്നാണ് ഈ വിഷയം . ലാഭം കൊയാനോ മത്സരിക്കാനോ അല്ല അദ്ദേഹം കട നടത്തുനത് മറിച്ച് പട്ടിണിയും പ്രാരാബ്ദവും മറികടക്കാൻ വേണ്ടിയാണ് കൊടും വെയിലിലും ചൂട് പൊടി കാറ്റിലും  നിന്ന് ആദ്ദേഹം കഷ്ട്ടപെടുന്നത് .എത്ര കഷ്ടതയിലും ചിരിച്ച മുഖവുമായ് ചൂടത്ത് ദാഹിച്ച് വരുന്ന യാത്രികർക്ക് വഴിവക്കിൽ ആശ്രയമായി നിലനിന്നിരുന്ന ഈ സർബത്ത് കട ഒരു വികസനത്തിന്റെ പേരിലും വിലച്ചെറിയപെടരുത് പകരം ആ വഴിവക്കിന്റെ ഏതെങ്കിലും കോണിൽ ഈ കട പുന:സ്ഥാപിക്കപെടണം എന്ന് ഒരു സാധാരണ യാത്രികൻ എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നു. സ്നേഹസമ്പന്നവും കൈപുണ്യം നിറഞ്ഞതുമായ ഇത്തരത്തിലുള്ള കുഞ്ഞ് കടകൾ എല്ലാ നാട്ടിലും ഉണ്ട് .വികസനം ജന നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു

Monday, August 6, 2018

Quench Club

നെടുമങ്ങാടിനെ നല്ലൊരു വെറൈറ്റി ജ്യസ് സ്റ്റാൾ കൊണ്ട് ആദ്യമായി അലങ്കരിച്ച സ്ഥാപനമാണ് Quench CLUB. ഒരു ഇടവേളയിൽ നെടുമങ്ങാട്ടുകാർക്ക് അധികവും പരിചിതമല്ലാതിരുന്ന തിരുവനന്തപുരം നഗരിയിൽ മാത്രം ലഭിച്ചു കൊണ്ടിരുന്ന Delight drinks &Crushers ആദ്യമായി ഇവിടത്തുകാരെ പരിചയപെടുത്തിയ സ്ഥാപനമാണ് Quench club . ഞാൻ ആദ്യമായി cool blue കുടിച്ചത് ഇവിടെ നിന്നാണ് .പരിമതമായ സ്ഥലസൗകര്യമാണെങ്കിൽ പോലും മികച്ച ആമ്പിയൻസ് നിലനിർത്താൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട് .ഇന്ന് ഞാനും സുഹൃത്തും ഇവിടെ നിന്നും Dry fruit Queen ,Falooda എന്നിവ കഴിക്കുക ഉണ്ടായി . മികച്ച നിലവാരമുള്ളതും ആകർഷണികമായ രീതിയിലും serve 👍 ചെയ്യ്തതിൽ തന്നെ നമ്മൾ ഇരുവരും തൃപ്തരായി  പിന്നെ കുറച്ച് ഫോട്ടോസ് ഒകെ എടുത്ത് കഴിഞ്ഞു നമ്മൾ സംഭവം കഴിക്കാൻ തുടങ്ങി എന്റെ ഫ്രണ്ട് dry fruit queen കഴിച്ചു mango ,black current , vanila ആയിരുന്നു അതിൽ ചേർത്ത പ്രധാന ഐസ്ക്രീം പോരതതിന്ന് ഡ്രൈ ഫ്രൂട്ട്സും .സംഭവം ഉഗ്രൻ ആയിരുന്നു എന്ന് അവൻ അഭിപ്രായപെട്ടു .ഞാൻ കിഴച്ച falooda ഒരു Mango ഐസ് ക്രീംtopping ചെയ്ത് കിട്ടി ഒരു പാട് ഫ്രൂട്ടസ് കോമ്പിനേഷൻ ഉണ്ടായിരുന്നു .അധികം വെയിറ്റിംഗ് ഇല്ലാതെ തന്നെ സംഭവം മേശയിൽ എത്തി സംഭവം തകർത്തു . Quench club  near GHSS road Nedumangad . നിങ്ങൾ ഉറപ്പായും രുചിയും വൈവിധ്യവും തേടുന്നവരാണേൽ Quench Club is one of the Best option in Nedumangad .
                             ആശംസകളോടെ
                                 കാർത്തിക്ക് മണികുട്ടൻ
                                     12/06/2018
©Karthik Manikuttan
karthikmanikuttan3@gmail.com

ZaM ZaM Nedumangad

ഭക്ഷണപ്രിയരായ നെടുമങ്ങാട്ട്കാർക്ക് വിശ്വാസിയതയോടെയും ഒപ്പം രുചിയോടെയും ഭക്ഷണം കഴിക്കാൻ പറ്റിയ നെടുമാങ്ങട്ടെ ഏക സ്ഥാപനമാണ് ZAM ZAM Nedumangad
എന്ന് നമ്മൾ പറയാൻ കാരണം അവിടത്തെ ആഹരത്തിന്റെ നിലവാരത്തിൽ ഒരു കുറവും നമ്മൾ കണ്ടെത്തിയിട്ടില്ല എന്നതാണ് .അതിന് ഉദ്ദാഹരണമാണ് ഒരിക്കൽ ഇവിടെ നിന്ന് കിഴച്ച ചിക്കൻ മന്തി വീണ്ടും നീണ്ട കാലയളവിന് ശേഷം ഇവിടെ നിന്നു കഴിച്ചപ്പോൾ ഉണ്ടായ അനുഭവമാണ് .ഒരു പുതിയ വിഭവവം ആയ മന്തി ആദ്യമായ് നെടുമങ്ങാട്ട് നിവാസികൾക്ക് പരിചയപെടുത്തിയ ഇവർ അതിന്റെ രുചിയിലും ഗുണത്തിലും ഒട്ടും കുറവുണ്ടാകാതെ ഇപ്പോളും വിളമ്പുന്നു എന്നതാണ് സത്യം വേഗതയിൽ ഉള്ള സർവീസ് , സാധാരണ ഭക്ഷണശാലകളിലെ അന്തരീക്ഷം, അനുവാദത്തോടെ പ്രവേശിക്കപെടാൻ കഴിയുന്ന കലവറ എന്നിവയൊക്കെയാണ് Zam Zam നെടുമങ്ങാടിന്റെ പ്രകൃതം പാർക്കിംഗ് സൗകര്യവും ബാത്ത് റൂം സൗകര്യവും ഒക്കെ ഉണ്ട് .നെടുമങ്ങാടിനെ സംബന്ധിച്ചടുത്തോളം അതിന്റെ ഹൃദയഭാഗത്ത് ഭംഗിയായി ഇ കാലമത്രയും പ്രവത്തിക്കാനും കാലത്തിനനുസരിച്ചുള്ള മാറ്റം ഉൾകൊണ്ട് മാറാനും പുതിയ വിഭവങ്ങൾ പ്രത്യേകിച്ച് അറേബ്യൻ വിഭവങ്ങൾ നെടുമങ്ങാട്ടുകാർക്ക് പരിചയപെടുത്താനും ഇവരെ കൊണ്ട് കഴിഞ്ഞു. എന്നതാണ് ഹോട്ടലിനെ പറ്റിയുള്ള എന്റെ കാഴ്ച്ചപാട് .

ഇനി ചിക്കൻ മന്തിയെ പറ്റി പറയാം .

ചിക്കൻ മന്തി നമ്മൾക്ക് മുന്നിൽ എത്തിയത് കാഴ്ച്ചയിൽ തന്നെ തൃപ്ത്തി പെടുത്തികൊണ്ടാണ് കാഴ്ച്ച കൊണ്ട് മനസിനെയും വായ് കൊണ്ട് വയറിനെയും തൃപ്തിയാക്കി നമ്മൾ അഞ്ച് പേരും അതിന്റെ ഒരോ അണുവും ആസ്വദിച്ചും അഭിപ്രായങ്ങൾ പറഞ്ഞും കഴിച്ചു . ഏവരും ഒരേ സ്വരത്തിൽ അഭിപ്രായപെട്ട ഒന്ന് മന്തിയുടെ പഴയ രുചിയിൽ മാറ്റം വന്നില്ല എന്നതിൽ ആണ് .മന്തി റൈസ് കിടിലൻ തന്നെ നാവിൽ കൊതിയുറുന്ന മണവും മൃദുവുമായ അരിയിൽ ആണ് പാകം ചെയ്തത് .മന്തി റൈസ് മതിയാവുവോളം കഴിക്കാൻ പറ്റി .എല്ലാം കൊണ്ടും ഇഷ്ട്ടപെട്ടു തൃപ്തിയായ് ആശംസകളോടെ
                             ©കാർത്തിക്ക് മണികുട്ടൻ

Vismaya kattachalkuzhi

വിസ്മയ കട്ടച്ചാൽ കുഴി

പേരിൽ മാത്രം മനസിൽ നിറഞ്ഞ ഒ ന്നായിരുന്ന വിസ്മയ .നാടൻരുചിയുടെ വിസ്മയം കൊണ്ട്   എന്നെ സ്വികരിച്ച ഒരു നാടൻ ഭക്ഷണശാല .നാടൻ ഭക്ഷണങ്ങൾ അത് നല്ല നാട്ടിൻ പുറത്ത് ഇരുന്ന് കഴിക്കണം അതും പഴമയുടെ നാടൻരുചിയുടെ ഓർമ്മകൾ ചികഞ്ഞ് കൊണ്ട് .ഇത് എഴുതുമ്പോൾ മനസിൽ കട്ടച്ചാൽ കുഴി എന്ന ഗ്രാമത്തിന്റെ ഭംഗിയെ എന്റെ മനസ്സിൽ അലയടിപ്പിക്കുന്നുണ്ട് . തിരുവനന്തപുരത്തിന്റെ ചുരക്കം ചില നാട്ടിൻ പുറങ്ങളിൽ ഒന്നായ കട്ടച്ചാൽ കുഴിയുടെ  ശുദ്ധവും ശാന്തവുമായ  അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന നാടൻ ഭക്ഷണശാലയാണ് വിസ്മയ . മുരുകൻ ചേട്ടന്റെ നാടൻ രുചി കൂട്ടുകൾ കൊണ്ട് സംയോജിപ്പിച്ച വിഭവവങ്ങളുടെ മണം അവിടമാകെ നിറഞ്ഞ് നിൽപ്പുണ്ട് . കൊതിയെന്ന വികാരത്തെ ഉണർത്തുന ഇളം മണമാണ് ഇവിടെ കഴിക്കാതെ പോകാൻ തോന്നില്ല . ഒരു പ്രത്യേക ആവശ്യമായി ഇവിടെയെത്തിയ എനിക്ക് ഉണ്ടായത് ഈ അനുഭൂതിയാണ് .വിശപ്പ് എന്ന വികാരം മാത്രമല്ല കൊതിയെന്ന ഘടകതെയും ആർക്കും മറികടക്കാൻ പറ്റില്ല എന്നത് തീർത്തും മനസിലായി അതു കൊണ്ട് തന്നെ കട്ടച്ചാൽ കുഴിയ്ക്ക് പേര് കേട്ട ആ നാടൻ കോഴിപിരട്ടും കുറച്ച് പൊറോട്ടയും വേണം എന്ന് പറഞ്ഞു . ഒട്ടും കാത്തിരിക്കേണ്ടി വന്നില്ല സംഭവം വേദിയിലെത്തി . നല്ല മയവും ചെറിയ ചൂടുമള്ള  ഒരു കീറ് പൊറോട്ട എടുത്ത് ആദ്യം നാടൻ കോഴിപിരട്ടിന്റെ അരപ്പിൽ ചുഴറ്റി നാവിൽ വച്ചു .സംഭവം ശെരിക്കും വിസ്മയിപ്പിച്ചു.അതിൽ ഉൾപ്പെട്ട കൂട്ടുകൾ അത്യുഗ്രം തന്നെയായിരുന്നു. ശേഷം നാടൻ കോഴിയുടെ കഷണത്തെയും രുചിച്ചു. എല്ലാം കൊണ്ടും തൃപ്തികരമായി .നാടൻ ഭക്ഷണങ്ങൾ കഴിക്കാൻ നാട്ടിൻ പുറങ്ങൾ തന്നെയാണ് ഉത്തമം എന്ന് ഇന്ന് മനസിലായി. ലാഭത്തിന് വേണ്ടി ഭക്ഷണശാലകൾ തുറക്കുന്നവർ ശ്രദ്ധിക്കാത്ത ഒരു ഘടകം ജീവിക്കാൻ വേണ്ടി ഭക്ഷണശാലകൾ തുറന്നവർ ശ്രദ്ധിക്കു്ന്നുണ്ട് ആ ഘടകം മറ്റൊന്നുമല്ല ആഹാരത്തിന്റെ നിലവാരം. വേറൊന്നും കൊണ്ടല്ല ചില വല്യ ഭക്ഷണശാലകളിലേത് പോലെ പ്ലാസ്റ്റിക്ക് ജഗ്ഗിൽ അല്ല അവർ ചൂടുവെള്ളം നിറച്ചിരിക്കുന്നത്  അത് മൂലമുണ്ടാവുന്ന ആരോഗ്യ പ്രശനങ്ങളെ പറ്റി ഇക്കൂട്ടർ ബോധവാൻമാരാണ് അതിനാൽ അവർ സ്റ്റീൽ ജഗ്ഗ് ആണ് ഉപയോഗിക്കുന്നത് . 20 ഓളം ആൾക്കാരെ ഒരേ സമയം ഉൾപെടുത്താൻ പറ്റുന്ന ഒരിടമാണ് വിസ്മയ .ചെറിയ നാടൻ ഭക്ഷണശാലയിൽ ടോയ് ലറ്റ് സൗകര്യം ഉൾപ്പടെ ഉൾകൊള്ളിച്ച് കൊണ്ട് ആണ് ഇവിടം പ്രവർത്തിക്കുന്നത് .ശനി നായർ ദിവസങ്ങളിൽ വ്യത്യസ്ഥമായ വിഭവവങ്ങൾ കലവറയിൽ അവർ ഒരുക്കിയിരിക്കും .മുരുകൻ ചേട്ടൻ എന്ന സാധരണകാരൻ നവ മാധ്യമ ലോകത്തെ പറ്റി പരിചിതമല്ലാത്ത വ്യക്തി ആയതിനാൽ അദ്ദേഹത്തിന്റെ ഉള്ളിൽ പുതുമ ജനിപ്പിക്കുന്ന പല കാര്യങ്ങൾ ഉണ്ടായിരുന്നു നമ്മുടെ സംഭാഷണത്തിനിടയിൽ. ആഹാരം കൊണ്ട് മനസ്സിനെയും വയറിനെയും നിറയ്ക്കാൻ കഴിഞ്ഞ ചുരുക്കം ചില രുചിയിടങ്ങളിൽ ഒന്നാണ് വിസ്മയ .നാടൻ രുചി തേടിയുള്ള എന്റെ യാത്രയിൽ എനിക്ക് മാറ്റി നിർത്താൻ പറ്റാത്ത ഒന്നാണ് വിസ്മയ ഹോട്ടൽ കട്ടച്ചാൽ കുഴി. 2010 ൽ പ്രവർത്തനം തുടങ്ങിയ വിസ്മയ 8 വർഷത്തെ പാരമ്പര്യത്തിനൊപ്പം നാടൻ കോഴി പിരട്ടിന് പേര് കേട്ട സ്ഥലമായ കട്ടച്ചാൽ കുഴിയുടെ സത്പേരിനെ ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നു .വരുംകാലങ്ങളിലും ഭാവിയിലും നാടൻ രുചി കൊണ്ട് വിസ്മയം സൃഷ്ട്ടിക്കട്ടെ എന്ന് ആശംസിക്കുന്നു .

  ©Karthik Manikuttan

Good morning Hotel,Kunjalumood

ഒരു അനുഭവ പാഠം പങ്കുവെച്ചു കൊണ്ട് തുടക്കം കുറിക്കുകയാണ് . ഭക്ഷണഅനുഭവം  രുചി വൈവിധ്യത്തെ അറിയിക്കുന്ന ഒന്നാണ് . ഭക്ഷണശാലകളിലെആമ്പിയൻസ് അത് രുചിയെ ആശ്രയിച്ചിരിക്കുന്ന ഘടകമാണ് അത്തരത്തിൽ ഒരു ആമ്പിയൻസ് ഇന്ന് അറിയാൻ സാധിച്ചു

"നിറകൂട്ടുുകളിൽ തീർഥ ചുവർ ചിത്രങ്ങളല്ല മറിച്ച് രുചി കുട്ടുകളിൽ തീർഥ കറികളിൽ നിന്നാണ് ആമ്പിയൻസ് എന്ന ഘടകം ഉടലെടുക്കേണ്ടത് "
      

                Good Morning Hotel കുഞ്ചാലുമുട്  റെയിൽവേ ബ്രിഡ്ജിന് സമീപത്തെ ഒരു കുഞ്ഞൻ കട മാസങ്ങൾക്ക് മുൻപ് നിയാദ് ഇക്ക ലീവിന് നാട്ടിൽ വന്നപ്പോൾ എന്നെ ഡൈനിംഗിന് ക്ഷണിച്ച സ്ഥലം. കോളേജ് തിരക്കിന്റെ കാരണത്താൽ അന്ന് ആ ക്ഷണത്തിന് പോകാൻ കഴിഞ്ഞില്ല, കാലങ്ങൾക്കിപുറം ഇന്ന് എനിക്ക് ഗുഡ്മോർണിംഗ് ഹോട്ടൽ  സന്ദർശിക്കാൻ അവസരം ലഭിച്ചു . നമ്മുടെ FET കുടുംബത്തിലെ 50k അംഗത്വങ്ങളുടെ സ്നേഹ സഹകരണം ഉടലെടുത്തതിന്റെ ഭാഗമായി നടന്ന കോൺടെസ്റ്റിൽ എനിക്ക് ലഭിച്ച അവസരം എന്നെ ഇവിടെ എത്തിച്ചു. ആ കുഞ്ഞ് കടയിൽ നമ്മൾ മലയാളികളുടെ വികാര ഭക്ഷണമായ ചൂട് പൊറോട്ടയും ബീഫ് കറിയും ലഭ്യമാണ് ഒപ്പം നല്ല കിടിലൻ കട്ട്ൻ കാപ്പിയും , ബീഫും പൊറോട്ടയും കട്ടനും ഒരു കിടിലൻ കോമ്പിനേഷൻ ആണ് . നല്ല മണമുള്ള എരിവുള്ള രുചികരമായ ബീഫ് കറി ട്രിവാൻട്രത്ത് ചുരുക്കം ചില സ്ഥലങ്ങളിലേ ലഭ്യമാകത്തുള്ളു അതിൽ ഒന്ന് നമ്മുടെ Good morning Hotel ആണ് , ഒരു പക്ഷേ ഒന്നാമൻ ആവി പറക്കുന്ന ബിഫ് കറിയിൽ ഒരു പൊറോട്ട കഷ്ണം കുതിർത്ത് കഴിക്കുക എന്നിട്ട് കൂടെ കിട്ടുന്ന സവാള പീസിൽ  നിന്നും ഒരു ബൈറ്റ് പിന്നെ നമ്മുടെ കട്ടന്റെ  സിപ്പ്  സത്യം പറയാല്ലോ പുളകം കൊള്ളിക്കും മുത്തേ
ഒന്ന് ട്രൈ ചെയ്ത് നോക്ക് ഒരിക്കലും നിരാശവരില്ല .പരിമിതമായ നിർമൃതിയിൽ നിന്ന് കൊണ്ട് തൃപിതകരമായി ആഹാരം വിളമ്പിയ ഷിബു ഇക്കയ്ക്ക് എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു.
©Karthik Manikuttan

NB : ഭക്ഷണ വികാരം രാഷ്ട്രിയ വികാരത്തെ ഉണർത്തിയെങ്കിൽ ഇത്രമാത്രം ചിന്തിക്കുക It's Kerala Not North India keep ur emotions   inside and eat beef a lot .

വഴിയോരകട കിളിമാനൂർ

ഗംഭീരമായ  നാടൻ ഈണ് കഴിച്ചു നാടൻ വിഭവങ്ങൾക്ക് ഒപ്പം .സ്ഥലം മറ്റൊരിടവും അല്ല തിരുവനന്തപുരത്തെ നാടൻ ഭക്ഷണങ്ങൾ മാത്രം കിട്ടുന്നതും നാടൻ വിഭവവങ്ങൾ അനേഷിക്കുന്നവർക്ക് ഞാൻ സജസ്റ്റ് ചെയ്യുന്ന എന്റെ Favourite Food Spot കിളിമാനൂർ' M C road ൽ സ്ഥിതി ചെയ്യുന്ന #വഴയോരകട ആണ് .
Order ചെയ്തത് 3 ഊണ് , കാട ഫ്രൈ , കണവ തോരൻ , നാടൻ കോഴി കറി

ഒരുപാട് തിരിക്കനുഭവപെട്ടിരുന്നു  കിട്ടിയ മൂന്ന് സ്റ്റൂളിൽ ഇരുപ്പ് ഉറപ്പിച്ച് വിഭവസമൃദമായ രീതിയിൽ തന്നെ ആഹാരം കഴിക്കാൻ സാധിച്ചു . നാടൻ കോഴി കറി കിടിലം കൊള്ളിച്ചു . കണവ തോരന്റെ ടേസ്റ്റും വേറിട്ട ഒരു അനുഭവം തന്നു ,കാട ഫ്രൈ ഒപ്പതിനൊപ്പം . നമ്മൾ മൂന്ന് പേരും വഴയോരകടയിൽ വരുമ്പോൾ സ്ഥിരമായി ഓർഡർ ചെയ്യുന്നത് നാടൻ കോഴിക്കറിയും കാട ഫ്രൈയുമാണ് .തികച്ചും തൃപ്തികരമായ രീതിയിൽ ഊണ് കഴിക്കാൻ കഴിഞ്ഞതിൽ സന്തോഷം അറിയിക്കുന്നു ഒപ്പം ആശംസകളോടെ
                                  FET

Haji Ali Juice Centre

അറബിക്കടലിന്റെ പ്രസരിപ്പിലും ശോഭയിലും1960 കാലഘട്ടത്തിൽ മുംബൈ നഗരത്തിലെ ഹാജി അലി ദർഗ്ഗയുടെ മുൻപിൽ തുടക്കം കുറിച്ച ഭക്ഷ്യ പ്രസ്ഥാനം   ആണ് ഹാജി അലി ജ്യൂസ് സെന്റർ.ഭറീദ്  നൂറാനി എന്ന വ്യക്തി മുംബൈ നഗരത്തിൽ ഇതിന് തുടക്കം കുറിച്ചത് അറബികടലിന്റെ നീലിമയിൽ ഹാജി അലി ജ്യൂസ് സെന്റർ ഭംഗിയായി നില നിൽക്കണം എന്ന ഉദ്ദേശത്തോടെയാണ്.ലക്ഷകണക്കിന് ഭക്ഷണപ്രിയർ ആശ്രയിക്കുന്ന രുചിയിടം കൂടിയാണ് ഇവിടം. ഈ 2018 - ലും മഹാരാഷ്ട്രയിൽ 45 ഓളം ഔട്ട് ലെറ്റുകൾ പ്രവർത്തനക്ഷമമായി നില നിൽക്കുന്നു .അഥിതികളെ കുടുംബത്തെ പോലെ സ്വീകരിക്കുക എന്നതും പ്രതീക്ഷകൾക്കപ്പുറം  സമൃദമായ് ഭക്ഷണം വിളമ്പുക ഒപ്പം നിലവാരവും തൃപ്തിയും പരിചരണവും  ഒരോ ഉപഭോക്താതാവിനും ഒരു പോലെ    ലഭിക്കകണം എന്നതാണ്    ഹാജി അലി മുന്നോട്ട് വയ്ക്കുന്ന ലളിതമായ ആശയം .ദൂരങ്ങൾക്കിപ്പുറം തിരുവനന്തപുരം നഗരിയിൽ 2018 ൽ ആദ്യമായ് അവരുടെ ഔട്ട് ലറ്റ് ട്രാവൻകൂർ മാളിൽ തുറന്നു ജൂസ് , ഷേക്ക് , ഫലൂഡ, സാൻഡ് വിച്ച് , പിസ്സ , റോൾ എന്നിങ്ങനെ നീളുന്ന ഭക്ഷണ ശ്രേണിയിൽ ഒരു പാട്  വ്യത്യസ്ത ഓപ്ഷൻസ് ഉണ്ട്. ഹാജി അലി ജ്യൂസ് സെന്റർ  തിരുവനന്തപുരം നഗരിയിൽ ഒരു ഒറ്റ ഔട്ട് ലറ്റ് മാത്രമേ നിലവിൽ പ്രരവർത്തിക്കുന്നുള്ളു  അത് മാൾ ഓഫ് ട്രാവൻകൂറിൽ മാത്രമായ് ആണ് ഉള്ളത് ഒരു പക്ഷേ കേരളത്തിലെ തന്നെ ആദ്യ ഹാജി അലി ജ്യൂസ് സെന്റർ ആണ് അഡ്മിറ കുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം മലയാളികൾക്ക് പരിചയപെടുത്തുന്നത് . ആഹാരത്തിന്റയും ജ്യൂസിന്റെയും മറ്റ് എല്ല ഉത്പ്പ്പനങ്ങളുടെയും  നിലവാരത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ല എല്ലാം മുംബൈയിലേത് പോലെ തനത് രുചിയിലും നിറത്തിലും ഗുണതിലും നമ്മൾ മലയാളികൾക്ക് ലഭ്യമാണ് .3 വർഷത്തിനകം കേരളത്തിലെ എല്ലായിടത്തും ഹാജി അലി ജ്യൂസ് സെന്റർ തുറക്കപെടും എന്നതാണ് ഇവരുടെ ഉദ്യമം .

ഈ വിജയകരമായ തുടക്കത്തിന് Food Encyclopedia Trivandrum ന്റെ  എല്ലാ വിധ ആശംസകളും അറിയക്കുന്നു.

©Karthik Manikuttan

ലതി ഹോട്ടൽ

ദക്ഷിണ തമിഴ് ഭക്ഷണ സംസ്കാരത്തിൽ പ്രഭാത ഭക്ഷണങ്ങളെല്ലാം അരിയും ഉഴുന്നും ചേർന്ന പലഹാരങ്ങൾ ആയിരുന്നു ,  ആവി കയറ്റിയും കല്ലിൽ  ചുട്ടും ഒക്കെ ആണ്...