Monday, August 6, 2018

Good morning Hotel,Kunjalumood

ഒരു അനുഭവ പാഠം പങ്കുവെച്ചു കൊണ്ട് തുടക്കം കുറിക്കുകയാണ് . ഭക്ഷണഅനുഭവം  രുചി വൈവിധ്യത്തെ അറിയിക്കുന്ന ഒന്നാണ് . ഭക്ഷണശാലകളിലെആമ്പിയൻസ് അത് രുചിയെ ആശ്രയിച്ചിരിക്കുന്ന ഘടകമാണ് അത്തരത്തിൽ ഒരു ആമ്പിയൻസ് ഇന്ന് അറിയാൻ സാധിച്ചു

"നിറകൂട്ടുുകളിൽ തീർഥ ചുവർ ചിത്രങ്ങളല്ല മറിച്ച് രുചി കുട്ടുകളിൽ തീർഥ കറികളിൽ നിന്നാണ് ആമ്പിയൻസ് എന്ന ഘടകം ഉടലെടുക്കേണ്ടത് "
      

                Good Morning Hotel കുഞ്ചാലുമുട്  റെയിൽവേ ബ്രിഡ്ജിന് സമീപത്തെ ഒരു കുഞ്ഞൻ കട മാസങ്ങൾക്ക് മുൻപ് നിയാദ് ഇക്ക ലീവിന് നാട്ടിൽ വന്നപ്പോൾ എന്നെ ഡൈനിംഗിന് ക്ഷണിച്ച സ്ഥലം. കോളേജ് തിരക്കിന്റെ കാരണത്താൽ അന്ന് ആ ക്ഷണത്തിന് പോകാൻ കഴിഞ്ഞില്ല, കാലങ്ങൾക്കിപുറം ഇന്ന് എനിക്ക് ഗുഡ്മോർണിംഗ് ഹോട്ടൽ  സന്ദർശിക്കാൻ അവസരം ലഭിച്ചു . നമ്മുടെ FET കുടുംബത്തിലെ 50k അംഗത്വങ്ങളുടെ സ്നേഹ സഹകരണം ഉടലെടുത്തതിന്റെ ഭാഗമായി നടന്ന കോൺടെസ്റ്റിൽ എനിക്ക് ലഭിച്ച അവസരം എന്നെ ഇവിടെ എത്തിച്ചു. ആ കുഞ്ഞ് കടയിൽ നമ്മൾ മലയാളികളുടെ വികാര ഭക്ഷണമായ ചൂട് പൊറോട്ടയും ബീഫ് കറിയും ലഭ്യമാണ് ഒപ്പം നല്ല കിടിലൻ കട്ട്ൻ കാപ്പിയും , ബീഫും പൊറോട്ടയും കട്ടനും ഒരു കിടിലൻ കോമ്പിനേഷൻ ആണ് . നല്ല മണമുള്ള എരിവുള്ള രുചികരമായ ബീഫ് കറി ട്രിവാൻട്രത്ത് ചുരുക്കം ചില സ്ഥലങ്ങളിലേ ലഭ്യമാകത്തുള്ളു അതിൽ ഒന്ന് നമ്മുടെ Good morning Hotel ആണ് , ഒരു പക്ഷേ ഒന്നാമൻ ആവി പറക്കുന്ന ബിഫ് കറിയിൽ ഒരു പൊറോട്ട കഷ്ണം കുതിർത്ത് കഴിക്കുക എന്നിട്ട് കൂടെ കിട്ടുന്ന സവാള പീസിൽ  നിന്നും ഒരു ബൈറ്റ് പിന്നെ നമ്മുടെ കട്ടന്റെ  സിപ്പ്  സത്യം പറയാല്ലോ പുളകം കൊള്ളിക്കും മുത്തേ
ഒന്ന് ട്രൈ ചെയ്ത് നോക്ക് ഒരിക്കലും നിരാശവരില്ല .പരിമിതമായ നിർമൃതിയിൽ നിന്ന് കൊണ്ട് തൃപിതകരമായി ആഹാരം വിളമ്പിയ ഷിബു ഇക്കയ്ക്ക് എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു.
©Karthik Manikuttan

NB : ഭക്ഷണ വികാരം രാഷ്ട്രിയ വികാരത്തെ ഉണർത്തിയെങ്കിൽ ഇത്രമാത്രം ചിന്തിക്കുക It's Kerala Not North India keep ur emotions   inside and eat beef a lot .

No comments:

Post a Comment

ലതി ഹോട്ടൽ

ദക്ഷിണ തമിഴ് ഭക്ഷണ സംസ്കാരത്തിൽ പ്രഭാത ഭക്ഷണങ്ങളെല്ലാം അരിയും ഉഴുന്നും ചേർന്ന പലഹാരങ്ങൾ ആയിരുന്നു ,  ആവി കയറ്റിയും കല്ലിൽ  ചുട്ടും ഒക്കെ ആണ്...