ദക്ഷിണ തമിഴ് ഭക്ഷണ സംസ്കാരത്തിൽ പ്രഭാത ഭക്ഷണങ്ങളെല്ലാം അരിയും ഉഴുന്നും ചേർന്ന പലഹാരങ്ങൾ ആയിരുന്നു , ആവി കയറ്റിയും കല്ലിൽ ചുട്ടും ഒക്കെ ആണ് ഈ വിഭവവങ്ങൾ തയാറാക്കിയിരുന്നത് , പറഞ്ഞ് വന്നത് ദോശയെയും ഇഡ്ലിയെയും പറ്റിയാണ് ( വടകൾ ഉണ്ട് ) തമിഴ് ലിപികളിൽ നിന്നും രൂപം കൊണ്ട മലയാളം ഭാഷ പോലെ തന്നെ തമിഴ് നാട്ടിൽ നിന്ന് കേരളത്തിലേക്ക് ചേക്കേറിയവരാണ് ഈ ദോശയും ഇഡ്ലിയും വടയും ഒക്കെ .
ഒരു പക്ഷേ ഒരു സംസ്കാരം മറ്റൊരു സംസ്കാരത്തിലേക്ക് നൽകിയ ഒരു വലിയ സംഭാവന എന്നൊക്കെ പറയാൻ പറ്റുന്ന സംഭവം. ഈ ഒരു സംഭാവന തിരുത്തിയെഴുതിയത് മലയാളിയുടെ
പ്രഭാതഭക്ഷണ ശൈലിയെ തന്നെയാണ് ,പ്രഭാതത്തിലും വൈകുന്നേരങ്ങളിലും ഒക്കെ ഉഴുന്ന് അടങ്ങിയ മറ്റൊരു ആരോഗ്യപരമായ ഭക്ഷണ രീതിയും നമ്മൾ സ്വീകരിച്ച് തുടങ്ങി .ചരിത്രകാരാൻമാർക്ക് പോലും നിശ്ചയമില്ലാത്ത വർഷങ്ങൾക്ക് മുന്നേ .
കെ . പി . തങ്കപ്പൻ നായർ എന്ന ചരിത്രകാരൻ , അദ്ദേഹം പറയുന്നത് കർണാടകയിലെ ഉടുപ്പി പട്ടണത്തിലാണ് ദോശയുടെ ഉത്ഭവം എന്ന് ,എന്നാൽ അതിനും 1000 AD മുതൽകേ തമിഴ് നാട്ടിൽ ദോശ ഉണ്ടെന്ന കാര്യം സൻഗം കൃതിയിൽ രേഖപെടുത്തിയിട്ടുണ്ട് .
എന്നാൽ , കേരളത്തിലേക്ക് ഉള്ള ദോശയുടെ കടന്ന് വരവ് തമിഴ് നാട്ടിൽ നിന്ന് തന്നെയാണ് , തമിഴ് ഭാഷയും ലിപിയും ഒക്കെ മലയാളത്തിലേക്ക് വന്നപ്പോൾ ഉണ്ടായ മാറ്റം പോലെ ദോശയിലും ചില മാറ്റങ്ങൾ വന്നു കട്ടി കൂടിയ കുട്ടി ദോശയും , കട്ടി കുറഞ്ഞ ഇടത്തരം ദോശയും കേരളകരയിലെ തടി ബെഞ്ചിലെ പാത്രങ്ങളിലും തുടിക്കുന്ന നെഞ്ചിലെ ഒരു വികാരവുമൊക്കെയായി ഇടം പിടിച്ചു .എല്ലാ വെജിറ്റേറിയൻ ഹോട്ടലുകളിലെ പ്രധാന വിഭവം ആയി .ചമ്മന്തിയും സാമ്പാറും ഒപ്പം രസവടയും ഓംലൈറ്റ് ഒക്കെ ദോശയുടെ നല്ല കൂട്ടുകാരായി . അപ്പോഴും മാറ്റം വരാത്തത് ദോശ എന്ന പേരിന് മാത്രമാണ് .
ഇന്ന് ഇങ്ങ് ഇവിടെ നെടുമങ്ങാട് പഴകുറ്റിയിൽ ആലിൻ ചുവട്ടിലെ ഗണപതി ക്ഷേത്രത്തിനും ഒരു തൈയ്ക്കാ പള്ളിക്കും നടുവിലായ് സ്ഥിതി ചെയ്യുന്ന ഒരു കുഞ്ഞ് ആലയം. വിവിധ ജാതിയിലെ വ്യത്യസ്ത പ്രാർഥനാ രീതികൊണ്ട് ദൈവം എന്ന വലിയ ശക്തിയെ സ്നേഹിക്കുന്ന മനുഷ്യരെ ഒരു ചായ കൊണ്ട് ഒരുമിപ്പിക്കുന്ന മറ്റൊരു ദേവാലയം .
എല്ലാ മനുഷ്യനും ഭക്ഷണത്തിന് മുന്നിൽ ഒന്നാണ് എന്ന് തെളിയിക്കുന്ന ഒരു കുഞ്ഞ്ചായകട , ഹോട്ടൽ ലതി എന്നാണ് പേര് , സമാധനത്തിലേക്ക് ഉള്ള കവാടം ഇടുങ്ങിയതാണ് എന്ന് കേട്ടിട്ടിലേ , അത്തരത്തിൽ ഇടുങ്ങിയ ഒരു കവാടം കയറി ഉള്ളിലേക്ക് ചെന്നാൽ വിശാലമായ അരണ്ട വെളിച്ചത്തിലെ ഒരു വരാന്ത അവിടെ കുറച്ച് മേശകളും കസേരകളും ഉണ്ട് വൈകുന്നേരം 6 : 30 ന് ഇവിടെ നല്ല ദോശ കിട്ടും ഒപ്പം കേരളത്തിലെ തന്നെ വേറിട്ട രുചി പകരുന്ന അധികം ആർക്കും അറിയാത്ത പൊരിച്ച മീൻ , ഈ മീൻ പൊരിച്ചതിന്റെ മസാല വളരെ സീക്രട്ട് ആണ്, കേരളത്തിൽ നെടുമങ്ങാട് അല്ലാതെ മറ്റൊരിടത്തും ഈ മീൻ പൊരിച്ചത് കിട്ടില്ല എന്നതാണ് സത്യം . ദോശയ്ക്ക് ഒപ്പം ഏതോ രാജത്തിന്റെ മാപ്പ് പോലെ തോന്നിക്കുന്ന ഓംലൈറ്റ് കിട്ടും ( പ്രത്യേകിച്ച് ഷേപ്പ് ഒന്നും ഇല്ല ) ,പിന്നെ രസ വടയും ചമ്മന്തിയും , എന്താ ല്ലേ . രഘു മാമന്റെ ചായകട അങ്ങനെ പറഞ്ഞാൽ ആണ് ഇവിടെ ഈ കട അറിയാൻ കഴിയുന്നത് , വർഷങ്ങളായി ഒരേ രുചിയിലെ മികച്ച ഭക്ഷണം വിളമ്പുന്ന ഇത്തരം കടകൾ ആണ് ശരിക്കും നല്ല ഭക്ഷണ സംസ്കാരത്തിന്റെ നല്ല ഉദ്ദാഹരണങ്ങൾ .

No comments:
Post a Comment