Friday, January 10, 2020

Most Overrated Worst Hotel in Trivandrum

മീൻ വാങ്ങാത്തവർക്ക് കപ്പ കൊടുക്കില്ല 
കപ്പ കൊടക്കുന്നത് മുതലാളി കണ്ടാൽ വഴക്ക് പറയും അത്ര ! അങ്ങനെ നീങ്ങുന്നു പുളിശേരി കടയിലെ വിശേഷം സംഗതി 60 രൂപയ്ക്ക് കൊടുക്കുന്ന ഊണിലെ അച്ചാർ ഒഴികെ ഉള്ള തൊടുകറികൾ ഒരു വകയ്ക്ക് കൊള്ളില്ല പക്ഷേ 'ആ ചമ്പാവ് അരി ചോറിനോട് ഒപ്പം കഴിക്കാൻ ആ മാങ്ങ അച്ചാർ ധാരാളം , പരിപ്പും പപ്പടവും പുളിശേരിയും ആണ് 60 രൂപയ്ക്ക് ഉള്ള ഊണിനൊപ്പം കിട്ടുക ഒരു ചെറിയ തവി കപ്പ കൂടി കൊടുക്കാതെ 60 രൂപ ഊണിന് വാങ്ങുന്നത് പകൽ കൊള്ള എന്നൊന്നും ഞാൻ പറയില്ല കാരണം നിങ്ങൾ വിലയ പുളിശേരി കട അല്ലേ . പുളിശേരി ഒരു രക്ഷയും ഇല്ല കിടിലൻ സാധനം ആണ് ഒരു പക്ഷേ  എല്ലാ മലയാളികളും അറിഞ്ഞിരിക്കേണ്ട രുചിയാണ് .

മീൻ കഴിക്കാത്ത കപ്പ ഇഷ്ട്ടപെടുന്ന എന്നെ പോലുള്ളവർക്ക് നിരാശ തോന്നും

Adams grill

Adam's Grill 
Attakulangara East fort 

വളരെ കുറച്ച് സീറ്റിംഗ് കപ്പാസിറ്റി ഉള്ള എന്നാൽ ഒരുപാട് ഗ്രിൽ വെറൈറ്റി ഉള്ള സാമാന്യം ബഡ്ജറ്റ് ഫ്രണ്ട്ലി ആയ റെസ്റ്റോറന്റ് , ഞാൻ കഴിച്ചതാകട്ടെ ഇവിടത്തെ മാസ്ബി പെപ്പർ Qtr ഗ്രിൽ പിന്നെ ബട്ടർ നാൻ , മാസ്ബി പെപ്പർ പ്രസെന്റഷൻ രീതിയും ടേസ്റ്റും ഒക്കെ നല്ല അനുഭവമായിരുന്നു , പോരായ്മ എന്തെന്നാൽ ഖുബൂസ് അത്ര സുഖകരമായ് തോന്നിയില്ല , പിന്നെ സർവീസ് മാന്യമായ പെരുമാറ്റം പക്ഷേ മെനു കാർഡിൽ ഉള്ളത് ഓർഡർ ചെയ്താൽ ഒന്നും ഇല്ല എന്ന് പറയുന്നത് അല്ലാതെ എന്തൊക്കെ ലഭ്യമാണ് എന്ന് പറയുന്നത് നല്ലതാണ് . പിന്നെ നല്ല തിരക്കിലും എല്ലാ ടേബിളും മേനേജ് ചെയ്യുന്ന     ഒരു സ്റ്റാഫ് ചേട്ടൻ അവിടെ ഉണ്ട് .ഓർഡർ എടുക്കുന്നതും ഫുഡ് വിളമ്പുന്നതും എല്ലാം അദ്ദേഹം തന്നെയാണ് . Appreciating His efforts and Thanking him for the good service he given to us ❤️.

അസീസ് കാക്കയുടെ തട്ടുകട വിപ്ലവം

നെടുമങ്ങാടിനും  ഉണ്ട് ഒരു ഭക്ഷണ വികാരം പങ്കുവെയ്ക്കാൻ .ആ ഭക്ഷണ വികാരം നെടുമങ്ങാട് നിന്ന് നിങ്ങളെയൊക്കെ അറിയിക്കുന്ന  വ്യക്തി എന്ന നിലയിൽ എനിക്ക് പറയാനുള്ളത് നമ്മുടെ അസിസ്സ് തട്ടുകടയെ പറ്റിയും അവിടത്തെ വെളിച്ചെണ്ണയിൽ പൊരിച്ച കോഴി ഫ്രൈയും പിന്നെ നല്ല സുന്ദരൻ പൊറാട്ടയെയും പറ്റിയാണ് . ഇപ്പോൾ  ഇത് വായിക്കുന്ന അസിസ്സ് തട്ടുകട അറിയാവുന്ന ഭക്ഷണ പ്രേമികൾ  ചോദിക്കും അസിസ്സ് എന്ന സ്ഥാപനം മതിയാക്കിയതല്ലേ പിന്നെ ഇത് ഏത് അസിസ്സ് എന്ന് .ഞാൻ പറഞ്ഞു വരുന്നത് ഈ സ്ഥാപനതെ  പറ്റിയാണ്   ഈ സ്ഥാപനം ആരും  മതിയാക്കിയിട്ടില്ല  പകരം മാറ്റി സ്ഥാപിച്ചെയ്ക്കുകയാണ്  നമ്മുടെ നെടുമങ്ങാട് ALHAJA സ്റ്റുഡിയോയുടെ എതിർ വശത്തായിട്ടു . നമ്മുടെ  നെടുമങ്ങാടിനെ സംബന്ധിച്ചോളം ആഹാര കാര്യങ്ങളിൽ അത് വൃത്തിയായി വെയ്ക്കാനും വിളമ്പാനും  ഒക്കെ കാര്യമായി ശ്രെദ്ദിക്കുന്ന ഏക വ്യക്തി കൂടിയാണ് ഇതിന്റെ നടത്തിപ് കാരനയാ  അസിസ്സ് കാക്ക .കാലങ്ങളായി ഇദ്ദേഹത്തിന്റെ കൈപ്പുണ്യം അറിയുന്നവർ ആണ് ഞാൻ അടക്കം ഉള്ള  നെടുമങ്ങാട് നിവാസികൾ .പൊറോട്ടയും ചിക്കനും എല്ലാരും നൊരുപാട് കഴിച്ചിട്ടുള്ളവർ ആയോണ്ട് ഞാൻ പൊറോട്ടയെ വർണ്ണിച്ചു സമയം കളയുന്നില്ല പകരം ഇത്രേ പറയുന്നുള്ളു നിങ്ങൾ നല്ല [പൊറോട്ട കഴിച്ചിട്ടുണ്ടോ ഉണ്ടേൽ അത് എങ്ങനാ ആണോ അതുപോലെ തന്നെയാണ് ഇതും {പൊറോട്ട പൂ പോലെയാണ് കായ് പോലെ ആണ് എന്നുനോനും വർണിക്കുന്നില്ല അയിനാണ് } ഇവിടത്തെ വിശേഷം ഇവിടത്തെ ഫ്രൈ ഐറ്റംസ് ആണ് കോഴിയേയും കാളയെയും ഫ്രൈ ചെയുന്നത് വെളിച്ചെണ്ണയിൽ കശുവണ്ടിയൊക്കെ ഇട്ടു മൂപ്പിച്ചാണ് പൊരിച്ചെടുക്കുന്നത്. കഴിക്കാനായിട്ടു നമുക്കു ഇത് കിട്ടുമ്പോൾ ഒരു ഫ്രൈ പീസ് + കഴുവേണ്ടി ഒരുമിച്ചു അങ്ങട്ട് ചവയ്ക്കുക രുചി അറിഞ്ഞു ആനന്ദപുളകിതരാകുക (ഫ്രൈ പീസ് + കശുവണ്ടി ആരോഗ്യ പ്രശനം ഉണ്ടാക്കോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല അതുകൊണ്ട് അതിന്റെ ആരോഗ്യവശം അറിയാവുന്ന ആരേലും ഉണ്ടേൽ ദെയവുചെയ്തു കമന്റ് ചെയ്ത് ഈ ടേസ്റ്റ് കോംബോ നശിപ്പിക്കരുതു ഞാൻ ഇത് കഴിച്ചിട്ട് അഞ്ചു ദിവസം കഴിഞ്ഞു  സൊ എനിക്കൊന്നും പറ്റിയിട്ടില്ല അതുകൊണ്ട് നിങ്ങൾക്കും ഒന്നും പറ്റില  ഞാൻ ഉറപ്പ് തരുന്നു ).ഞാൻ ഏത് ഹോട്ടൽ പോയാലും അമ്പിയന്സിന് പ്രാധാന്യം കൊടുക്കാറില്ല അംബിയൻസ് ഉണ്ടേൽ അത് ആസ്വദിക്കും ഇല്ല എങ്കില് ഭക്ഷണം ആസ്വദിക്കും സൊ റേറ്റിങ് ഒന്നും ചോദിക്കരുത് നാടൻ ഭക്ഷണശാലയാണ്  പൊറോട്ടയും കിടിപിടിയും വേണോ എങ്കിൽ കഴിച്ചിട്ട് പോണം ഓക്കെ .ഒരു സാധാരണ ഇന്ത്യൻ ഹോട്ടൽ ഉടമയെ നിങ്ങളിൽ പരിചയപ്പെടുത്താം .പുള്ളി എന്റെ നാട്ടുകാരനാണ് നെടുമങ്ങാട്ട്കാരാൻ ആണ് വർഷങ്ങളായി നെടുമങ്ങാട് പ്രവർത്തിച്ച് വരുന്ന അസീസ് തട്ട്കടയുടെ മുതലാളിയാണ്  ഇദ്ദേഹം .നമ്മുടെ സ്വന്തം അസീസ് മാമ .പുള്ളി ഒരു വിപ്ലവകാരനാണ് കാലങ്ങളുടെ മാറ്റങ്ങൾക്ക് ഒരിക്കലും തകർക്കാൻ പറ്റിയിട്ടില്ല ഇദ്ദേഹത്തിനെയും ഇദ്ദേഹത്തിന്റെ സംരംഭത്തെയും. പല യുവ   സംരംഭകരും ഇദ്ദേഹത്തിന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ പകർത്തിയെടുക്കേണ്ടത് നല്ലതാണ് .രുചിയിലും ഗുണത്തിലും എല്ലാം യാതൊരു വിട്ട് വീഴ്ച്ചയ്ക്കും തയാറാകാത്ത ഒരു പാചക കരനായും ,ശരിയായ് ഉപഭോക്താകൾക്ക് നല്ല പരിചാരകനായും എല്ലാം ഈ മുതലാളി നമ്മുടെ നാടിന് എന്നും അഭിമാനം ആണ് .പൊറോട്ടയും , ഒറട്ടിയും , ദോശയുമാണ് ഇവിടെ ഉള്ളത് പിന്നെ ചിക്കൻ / ബീഫ് ഫ്രൈ നല്ല കേരാ ബ്രാൻഡ് വെളിച്ചെണ്ണയിൽ  കശുവണ്ടിയൊക്കെ ഇട്ട് പൊരിച്ച് ' മാസ്മരികമാക്കി വിളമ്പുന്നു . രുചി കുറവ് സംഭവിച്ചാൽ ഒരിക്കലും " എനിക്ക് ഇന്ന് വയ്യായിരുന്നു അത് കൊണ്ട് ഇങ്ങനെ പറ്റു 100 ശതമാനം ഉപഭോക്താകളെയും ഒരു ഹോട്ടലിനും ഒരിക്കലും തൃപ്തി പെടുത്താൻ പറ്റില്ല എന്നൊന്നും ന്യായികരിക്കാതെ എന്നും തന്റെ ഉപഭോക്താക്കളെ തൃപ്തിപെടുത്താൻ തന്റെ കർമ്മത്തിൽ നീതി പുലർത്തുന്ന ഇദ്ദേഹത്തെ പോലെയുള്ള വ്യക്തികൾ നമ്മുടെ നാട്ടിൽ ചുരുക്കം മാത്രം .

യഹിയ എന്ന മാക്സി കാക്ക

2018 - ൽ കടയ്ക്കൽ സ്ഥിതി ' ചെയ്യുന്ന മുക്കുന്നം' എന്ന ഗ്രാമം അറിയപ്പെട്ടത് ആ കുഞ്ഞ് ഗ്രാമത്തിൽ ഭക്ഷണത്തിന്റെ മൂല്യത്തിനെ മുൻനിർത്തി ചിട്ടകളും ചട്ടങ്ങളും നിറഞ്ഞ RMS എന്ന തട്ട്കടയെയും യഹിയ ഇക്ക എന്ന് മാക്സി കാക്ക യെ പറ്റിയുള്ള സാമൂഹിക മാധ്യമത്തിലെ  ഒരു പോസ്റ്റിലൂടെ ആയിരുന്നു .എന്നാൽ ഇന്ന് ഇത് എഴുതുന്നത് മാറ്റങ്ങൾ വന്ന 2019 നെ പറ്റിയാണ് . യാദൃശ്ചികമായ സന്ദർശനത്തിൽ
 വിട്ട്വിഴ്ച്ചകൾക്ക് വിധേയമായി  പ്രവർത്തിക്കുന്ന  RMS തട്ടുകടയെ കാണാൻ കഴിഞ്ഞു . വിലയിലും രുചിയിലും അല്ല ഈ മാറ്റങ്ങൾ വന്നത് യഹിയിക്ക കർശനമായി പറഞ്ഞിരുന്ന ഒരു പക്ഷേ കേരളത്തിലെ മറ്റൊരു  ഭക്ഷണശാലകളും  പാലിക്കപെട്ടു നടപ്പിലാക്കി പോകാത്ത രീതി ആഹാരം പാഴാക്കിയാൽ പിഴയും പഴിയും പറയുന്ന യഹികയുടെ  രീതി ഇപ്പോൾ ഇല്ല . വിശന്ന വയറിനെ മതിയാവുവോളം ഊട്ടുകയും , 5 ചിക്കൻ ഫ്രൈയ്ക്ക് ഒരു ചിക്കൻ ഫ്രൈ ഫ്രീ ആയി കൊടുക്കുകയും പത്ത് ദോശയ്ക്ക് 5 ദോശ ഫ്രീ കൊടുക്കുകയും 60/- രൂപയ്ക്ക് ചിക്കൻ കറി ഉൾപ്പടെ ഉള്ള ഊണ് കഴിക്കാവുന്നതിന്റെ പരമാവധി കഴിക്കാൻ പറ്റുമായിരുന്നു .( പാഴാക്കൽ പിഴ ഒടുക്കേണ്ടി വരും  ). വിലയിലും എണ്ണതിലും ഗണതിലും ഗുണതിലും മാറ്റമില്ല . ശുദ്ധമായ വെളിച്ചെണ്ണയിൽ വറ്റൽമുളകിന്റെ പ്രസരിപ്പിൽ ഒരു കോഴി നാല് കീറായി മുറിച്ച് പൊരിച് വിളമ്പുന്ന രീതി തന്നെയാണ് ഇപ്പോളും . തന്റെ ജീവിതം പലപ്പോഴും താൻ അനുഭവിച്ച വേദനകളുടെ പ്രധിഷേധങ്ങളെ പേറികൊണ്ട് നിങ്ങിയപ്പോൾ ഈ 2019ൽ ലോകം കേൾക്കാത്ത ഒച്ചയായി മാറി യഹിയ കാക്കയുടെ ജീവിതം . വാർദ്ധക്യ സംബന്ധമായ അസുഖത്താൽ പുള്ളി വിശ്രമത്തിൽ ആണ് മുക്കുന്നം ഗ്രാമത്തിലെ ഒരോ നിവാസികളും യഹിയിക്കയുടെ കൈ കൊണ്ട് വിളമ്പിയ ആഹാരം കഴിച്ചവരാണ് കാശും കൊടുത്തും കൊടുക്കാതെയും ഒക്കെ ആ കൂട്ടിരൽ ഒരാൾ ആയ ശൈജു എന്ന യുവാവ് ഒരു പക്ഷേ ഇന്നത്തെ തലമുറയ്ക്ക് പഠിക്കാൻ പലതും ഇദ്ദേഹത്തിൽ നിന്നും ഉണ്ട് .മുക്കുന്നിന്റെ  കീരിടവും ചെങ്കോലും ഇല്ലാത്ത രാജാവിന് കൈതാങ്ങായ് വന്ന സാധാരണകാരൻ യഹിയഇകയുടെ  RMS എന്ന 
തട്ട് കട ഏറ്റെടുത്ത് നടത്തി ലാഭമായാലും നഷ്ട്ടമായാലും അദ്ദേഹത്തിന് നിശ്ചിതമായ തുക നൽകിയും ഭക്ഷണം നൽകിയും സംരക്ഷിക്കുന്ന നല്ല മനസ്സിനുടമ .ഒരു പക്ഷേ കാലത്തിന്റെ വ്യത്യാനങ്ങൾക്ക് അനുസരിച്ച് ഇക്കയുടെ ചിട്ടകളെയും ചട്ടങ്ങളെയും മാറ്റി നിർത്തി RMS തട്ട്കട  പ്രവർത്തിപ്പിച്ച് പോകേണ്ട പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കേണ്ടി വന്ന വ്യക്തി. 
The Unheard Voice 
 ദീർഘിപ്പിക്കാനോ നൊമ്പരപെടാനോ എഴുതിയതല്ല .ഇങ്ങനെയും ചിലത് നമ്മുക്ക് ഇടയിലും കൺമുന്നിലും ഉണ്ട് എന്ന് കാട്ടി തന്നതാണ് . 

NB : കാണുന്നതെല്ലാം കഥയാക്കാറില്ല കണ്ണിൽപെടാത്തതിന്നെ കാണികളിൽ എത്തിക്കും 

നന്ദി : Mahesh Maniraj Sanu Kummil Shyam Trivandrum Arun Kadakkal

ഒരു രൂപ ദോശ

ഒരു 100  വർഷകാലം മുൻപ്തൊട്ട്  ഇങ്ങോട്ട്    തുടർച്ചയായി പ്രവർത്തിച്ചു വരുന്ന ഒരു പാടവരമ്പത്തെ കുഞ്ഞ് കടയാണ് ഇത്. ഓല മേഞ്ഞ ഈ മൺ കെട്ടിടത്തിൽ 
പൊന്നമ്മയെന്ന മുത്തശി (2017 ജൂലൈ 24 ന് പരേതയായി) തന്റെ ആയുഷ് കാലമത്രയും ( 2017 വരെയും) ഒരു രൂപയ്ക്ക് ദോശ വിറ്റു വന്നത് എന്നെ വളരെ ചിന്തിപ്പിച്ച സംഭവം ആണ് . നെടുമങ്ങാട് , കുളപട ,വാലുകോണം എന്ന ഗ്രാമത്തിലെ ഈ കുഞ്ഞ് കടയിൽ ആധുനികതയുടെ കൃതൃമ ആംബിയൻസിനത്രയും തരാൻ  കഴിയാത്ത സമാധാനം  പ്രതിധാനം ചെയ്യാൻ പറ്റും എന്നതാണ്. കളകളനാദം കേൾപ്പിച്ചൊഴുകുന്ന കുഞ്ഞ് കൈതോടിനെ മറികടന്ന് ആ കുഞ്ഞ് ഓല പുരയുടെ കീഴിൽ നെൽപാടത്തെ കൊറ്റികളെയും പറവകളെയും കണ്ട്   ഇരുന്നു ഒരു കട്ടൻ കുടിക്കുമ്പോൾ കിട്ടുന്ന സുഖം അനുഭവിച്ചറിയേണ്ട ഒന്നാണ് . പൊന്നമ്മ മുത്തശ്ശിയുടെ കാലത്ത് പൂർണ്ണമായും വിറകടുപ്പിൽ പാകം ചെയ്ത് പോന്നിരുന്ന ഇവിടെ ഇന്ന് ഗ്യാസടുപ്പിൽ ആണ് പാകം ചെയ്യുന്നത് എന്നുള്ളത് നവീന കാലത്തിന്റെ വെല്ലുവിളികൾ ഈ ഗ്രാമത്തിലും അരങ്ങേറി എന്നതിന്റെ തെളിവ് മാത്രം . മുത്തശ്ശിയുടെ മകൻ സുരേന്ദ്രൻ എന്ന വ്യകതി തന്റെ അമ്മയുടെ മരണശേഷം ഈ കടയുടെ പ്രവർത്തനം നിർത്താൻ തീരുമാനിച്ചെങ്കിലും അതിജീവനത്തിനായ് ഇത് തുടർന്ന് പോകുന്നു . ഒരു രൂപയുടെ ദോശ ഇന്ന് മൂന്ന് രൂപയ്ക്ക് വിൽക്കാൻ നിർബന്ധിതമായതും  കാലത്തിന്റെ സമ്മർദ്ദം ആണ് .ദോശയും ,വടയും , വാഴക്കപ്പവും ,ഓംലെറ്റും ,രസ വടയും ,ചമ്മന്തിയും ,നാടൻ പശുവിൻ പാൽ ചായയും, കട്ടനുമാണ് ഇവിടെ ആകെ ഉള്ളത് . ഒരു വാർത്തയുടെ വാൽകഷണം പിടിച്ച് ഇവിടെ എത്തിയ എനിക്ക് ഈ കട ഏതു നിമിഷം വേണേലും നിർത്തലാക്കപ്പെടും എന്ന മുത്തശ്ശിയുടെ മകന്റെ വിഷമം കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളു . ഗ്രാമീണതയുടെ ഭക്ഷണ വികാരത്തിന് അടിതറപാകിയ ഇവിടം അങ്ങനെ അവസാനിപ്പിച്ചാൽ അത് ഒരു വലിയ നഷ്ട്ടം തന്നെയാണ് എന്ന് നിങ്ങളിൽ ഓർമ്മിപ്പിക്കുന്നു .

ലതി ഹോട്ടൽ

ദക്ഷിണ തമിഴ് ഭക്ഷണ സംസ്കാരത്തിൽ പ്രഭാത ഭക്ഷണങ്ങളെല്ലാം അരിയും ഉഴുന്നും ചേർന്ന പലഹാരങ്ങൾ ആയിരുന്നു ,  ആവി കയറ്റിയും കല്ലിൽ  ചുട്ടും ഒക്കെ ആണ്...