നെടുമങ്ങാടിനും ഉണ്ട് ഒരു ഭക്ഷണ വികാരം പങ്കുവെയ്ക്കാൻ .ആ ഭക്ഷണ വികാരം നെടുമങ്ങാട് നിന്ന് നിങ്ങളെയൊക്കെ അറിയിക്കുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് പറയാനുള്ളത് നമ്മുടെ അസിസ്സ് തട്ടുകടയെ പറ്റിയും അവിടത്തെ വെളിച്ചെണ്ണയിൽ പൊരിച്ച കോഴി ഫ്രൈയും പിന്നെ നല്ല സുന്ദരൻ പൊറാട്ടയെയും പറ്റിയാണ് . ഇപ്പോൾ ഇത് വായിക്കുന്ന അസിസ്സ് തട്ടുകട അറിയാവുന്ന ഭക്ഷണ പ്രേമികൾ ചോദിക്കും അസിസ്സ് എന്ന സ്ഥാപനം മതിയാക്കിയതല്ലേ പിന്നെ ഇത് ഏത് അസിസ്സ് എന്ന് .ഞാൻ പറഞ്ഞു വരുന്നത് ഈ സ്ഥാപനതെ പറ്റിയാണ് ഈ സ്ഥാപനം ആരും മതിയാക്കിയിട്ടില്ല പകരം മാറ്റി സ്ഥാപിച്ചെയ്ക്കുകയാണ് നമ്മുടെ നെടുമങ്ങാട് ALHAJA സ്റ്റുഡിയോയുടെ എതിർ വശത്തായിട്ടു . നമ്മുടെ നെടുമങ്ങാടിനെ സംബന്ധിച്ചോളം ആഹാര കാര്യങ്ങളിൽ അത് വൃത്തിയായി വെയ്ക്കാനും വിളമ്പാനും ഒക്കെ കാര്യമായി ശ്രെദ്ദിക്കുന്ന ഏക വ്യക്തി കൂടിയാണ് ഇതിന്റെ നടത്തിപ് കാരനയാ അസിസ്സ് കാക്ക .കാലങ്ങളായി ഇദ്ദേഹത്തിന്റെ കൈപ്പുണ്യം അറിയുന്നവർ ആണ് ഞാൻ അടക്കം ഉള്ള നെടുമങ്ങാട് നിവാസികൾ .പൊറോട്ടയും ചിക്കനും എല്ലാരും നൊരുപാട് കഴിച്ചിട്ടുള്ളവർ ആയോണ്ട് ഞാൻ പൊറോട്ടയെ വർണ്ണിച്ചു സമയം കളയുന്നില്ല പകരം ഇത്രേ പറയുന്നുള്ളു നിങ്ങൾ നല്ല [പൊറോട്ട കഴിച്ചിട്ടുണ്ടോ ഉണ്ടേൽ അത് എങ്ങനാ ആണോ അതുപോലെ തന്നെയാണ് ഇതും {പൊറോട്ട പൂ പോലെയാണ് കായ് പോലെ ആണ് എന്നുനോനും വർണിക്കുന്നില്ല അയിനാണ് } ഇവിടത്തെ വിശേഷം ഇവിടത്തെ ഫ്രൈ ഐറ്റംസ് ആണ് കോഴിയേയും കാളയെയും ഫ്രൈ ചെയുന്നത് വെളിച്ചെണ്ണയിൽ കശുവണ്ടിയൊക്കെ ഇട്ടു മൂപ്പിച്ചാണ് പൊരിച്ചെടുക്കുന്നത്. കഴിക്കാനായിട്ടു നമുക്കു ഇത് കിട്ടുമ്പോൾ ഒരു ഫ്രൈ പീസ് + കഴുവേണ്ടി ഒരുമിച്ചു അങ്ങട്ട് ചവയ്ക്കുക രുചി അറിഞ്ഞു ആനന്ദപുളകിതരാകുക (ഫ്രൈ പീസ് + കശുവണ്ടി ആരോഗ്യ പ്രശനം ഉണ്ടാക്കോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല അതുകൊണ്ട് അതിന്റെ ആരോഗ്യവശം അറിയാവുന്ന ആരേലും ഉണ്ടേൽ ദെയവുചെയ്തു കമന്റ് ചെയ്ത് ഈ ടേസ്റ്റ് കോംബോ നശിപ്പിക്കരുതു ഞാൻ ഇത് കഴിച്ചിട്ട് അഞ്ചു ദിവസം കഴിഞ്ഞു സൊ എനിക്കൊന്നും പറ്റിയിട്ടില്ല അതുകൊണ്ട് നിങ്ങൾക്കും ഒന്നും പറ്റില ഞാൻ ഉറപ്പ് തരുന്നു ).ഞാൻ ഏത് ഹോട്ടൽ പോയാലും അമ്പിയന്സിന് പ്രാധാന്യം കൊടുക്കാറില്ല അംബിയൻസ് ഉണ്ടേൽ അത് ആസ്വദിക്കും ഇല്ല എങ്കില് ഭക്ഷണം ആസ്വദിക്കും സൊ റേറ്റിങ് ഒന്നും ചോദിക്കരുത് നാടൻ ഭക്ഷണശാലയാണ് പൊറോട്ടയും കിടിപിടിയും വേണോ എങ്കിൽ കഴിച്ചിട്ട് പോണം ഓക്കെ .ഒരു സാധാരണ ഇന്ത്യൻ ഹോട്ടൽ ഉടമയെ നിങ്ങളിൽ പരിചയപ്പെടുത്താം .പുള്ളി എന്റെ നാട്ടുകാരനാണ് നെടുമങ്ങാട്ട്കാരാൻ ആണ് വർഷങ്ങളായി നെടുമങ്ങാട് പ്രവർത്തിച്ച് വരുന്ന അസീസ് തട്ട്കടയുടെ മുതലാളിയാണ് ഇദ്ദേഹം .നമ്മുടെ സ്വന്തം അസീസ് മാമ .പുള്ളി ഒരു വിപ്ലവകാരനാണ് കാലങ്ങളുടെ മാറ്റങ്ങൾക്ക് ഒരിക്കലും തകർക്കാൻ പറ്റിയിട്ടില്ല ഇദ്ദേഹത്തിനെയും ഇദ്ദേഹത്തിന്റെ സംരംഭത്തെയും. പല യുവ സംരംഭകരും ഇദ്ദേഹത്തിന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ പകർത്തിയെടുക്കേണ്ടത് നല്ലതാണ് .രുചിയിലും ഗുണത്തിലും എല്ലാം യാതൊരു വിട്ട് വീഴ്ച്ചയ്ക്കും തയാറാകാത്ത ഒരു പാചക കരനായും ,ശരിയായ് ഉപഭോക്താകൾക്ക് നല്ല പരിചാരകനായും എല്ലാം ഈ മുതലാളി നമ്മുടെ നാടിന് എന്നും അഭിമാനം ആണ് .പൊറോട്ടയും , ഒറട്ടിയും , ദോശയുമാണ് ഇവിടെ ഉള്ളത് പിന്നെ ചിക്കൻ / ബീഫ് ഫ്രൈ നല്ല കേരാ ബ്രാൻഡ് വെളിച്ചെണ്ണയിൽ കശുവണ്ടിയൊക്കെ ഇട്ട് പൊരിച്ച് ' മാസ്മരികമാക്കി വിളമ്പുന്നു . രുചി കുറവ് സംഭവിച്ചാൽ ഒരിക്കലും " എനിക്ക് ഇന്ന് വയ്യായിരുന്നു അത് കൊണ്ട് ഇങ്ങനെ പറ്റു 100 ശതമാനം ഉപഭോക്താകളെയും ഒരു ഹോട്ടലിനും ഒരിക്കലും തൃപ്തി പെടുത്താൻ പറ്റില്ല എന്നൊന്നും ന്യായികരിക്കാതെ എന്നും തന്റെ ഉപഭോക്താക്കളെ തൃപ്തിപെടുത്താൻ തന്റെ കർമ്മത്തിൽ നീതി പുലർത്തുന്ന ഇദ്ദേഹത്തെ പോലെയുള്ള വ്യക്തികൾ നമ്മുടെ നാട്ടിൽ ചുരുക്കം മാത്രം .
Subscribe to:
Post Comments (Atom)
ലതി ഹോട്ടൽ
ദക്ഷിണ തമിഴ് ഭക്ഷണ സംസ്കാരത്തിൽ പ്രഭാത ഭക്ഷണങ്ങളെല്ലാം അരിയും ഉഴുന്നും ചേർന്ന പലഹാരങ്ങൾ ആയിരുന്നു , ആവി കയറ്റിയും കല്ലിൽ ചുട്ടും ഒക്കെ ആണ്...
-
ഗംഭീരമായ നാടൻ ഈണ് കഴിച്ചു നാടൻ വിഭവങ്ങൾക്ക് ഒപ്പം .സ്ഥലം മറ്റൊരിടവും അല്ല തിരുവനന്തപുരത്തെ നാടൻ ഭക്ഷണങ്ങൾ മാത്രം കിട്ടുന്നതും നാടൻ വിഭവവങ്ങ...
-
കിളിമാനൂരിൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം എത്തപെടുകയുണ്ടായി സമയം ഒരു വൈകുന്നേരം 4:00 മണി കഴിഞ്ഞ് വഴയോര കടയിൽ എത്തി തീൻ മേശയിൽ താമസമില്ലാതെ തന്...
-
ഒരു 100 വർഷകാലം മുൻപ്തൊട്ട് ഇങ്ങോട്ട് തുടർച്ചയായി പ്രവർത്തിച്ചു വരുന്ന ഒരു പാടവരമ്പത്തെ കുഞ്ഞ് കടയാണ് ഇത്. ഓല മേഞ്ഞ ഈ മൺ കെട്ടിടത്തിൽ ...

No comments:
Post a Comment