വിസ്മയ കട്ടച്ചാൽ കുഴി
പേരിൽ മാത്രം മനസിൽ നിറഞ്ഞ ഒ ന്നായിരുന്ന വിസ്മയ .നാടൻരുചിയുടെ വിസ്മയം കൊണ്ട് എന്നെ സ്വികരിച്ച ഒരു നാടൻ ഭക്ഷണശാല .നാടൻ ഭക്ഷണങ്ങൾ അത് നല്ല നാട്ടിൻ പുറത്ത് ഇരുന്ന് കഴിക്കണം അതും പഴമയുടെ നാടൻരുചിയുടെ ഓർമ്മകൾ ചികഞ്ഞ് കൊണ്ട് .ഇത് എഴുതുമ്പോൾ മനസിൽ കട്ടച്ചാൽ കുഴി എന്ന ഗ്രാമത്തിന്റെ ഭംഗിയെ എന്റെ മനസ്സിൽ അലയടിപ്പിക്കുന്നുണ്ട് . തിരുവനന്തപുരത്തിന്റെ ചുരക്കം ചില നാട്ടിൻ പുറങ്ങളിൽ ഒന്നായ കട്ടച്ചാൽ കുഴിയുടെ ശുദ്ധവും ശാന്തവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന നാടൻ ഭക്ഷണശാലയാണ് വിസ്മയ . മുരുകൻ ചേട്ടന്റെ നാടൻ രുചി കൂട്ടുകൾ കൊണ്ട് സംയോജിപ്പിച്ച വിഭവവങ്ങളുടെ മണം അവിടമാകെ നിറഞ്ഞ് നിൽപ്പുണ്ട് . കൊതിയെന്ന വികാരത്തെ ഉണർത്തുന ഇളം മണമാണ് ഇവിടെ കഴിക്കാതെ പോകാൻ തോന്നില്ല . ഒരു പ്രത്യേക ആവശ്യമായി ഇവിടെയെത്തിയ എനിക്ക് ഉണ്ടായത് ഈ അനുഭൂതിയാണ് .വിശപ്പ് എന്ന വികാരം മാത്രമല്ല കൊതിയെന്ന ഘടകതെയും ആർക്കും മറികടക്കാൻ പറ്റില്ല എന്നത് തീർത്തും മനസിലായി അതു കൊണ്ട് തന്നെ കട്ടച്ചാൽ കുഴിയ്ക്ക് പേര് കേട്ട ആ നാടൻ കോഴിപിരട്ടും കുറച്ച് പൊറോട്ടയും വേണം എന്ന് പറഞ്ഞു . ഒട്ടും കാത്തിരിക്കേണ്ടി വന്നില്ല സംഭവം വേദിയിലെത്തി . നല്ല മയവും ചെറിയ ചൂടുമള്ള ഒരു കീറ് പൊറോട്ട എടുത്ത് ആദ്യം നാടൻ കോഴിപിരട്ടിന്റെ അരപ്പിൽ ചുഴറ്റി നാവിൽ വച്ചു .സംഭവം ശെരിക്കും വിസ്മയിപ്പിച്ചു.അതിൽ ഉൾപ്പെട്ട കൂട്ടുകൾ അത്യുഗ്രം തന്നെയായിരുന്നു. ശേഷം നാടൻ കോഴിയുടെ കഷണത്തെയും രുചിച്ചു. എല്ലാം കൊണ്ടും തൃപ്തികരമായി .നാടൻ ഭക്ഷണങ്ങൾ കഴിക്കാൻ നാട്ടിൻ പുറങ്ങൾ തന്നെയാണ് ഉത്തമം എന്ന് ഇന്ന് മനസിലായി. ലാഭത്തിന് വേണ്ടി ഭക്ഷണശാലകൾ തുറക്കുന്നവർ ശ്രദ്ധിക്കാത്ത ഒരു ഘടകം ജീവിക്കാൻ വേണ്ടി ഭക്ഷണശാലകൾ തുറന്നവർ ശ്രദ്ധിക്കു്ന്നുണ്ട് ആ ഘടകം മറ്റൊന്നുമല്ല ആഹാരത്തിന്റെ നിലവാരം. വേറൊന്നും കൊണ്ടല്ല ചില വല്യ ഭക്ഷണശാലകളിലേത് പോലെ പ്ലാസ്റ്റിക്ക് ജഗ്ഗിൽ അല്ല അവർ ചൂടുവെള്ളം നിറച്ചിരിക്കുന്നത് അത് മൂലമുണ്ടാവുന്ന ആരോഗ്യ പ്രശനങ്ങളെ പറ്റി ഇക്കൂട്ടർ ബോധവാൻമാരാണ് അതിനാൽ അവർ സ്റ്റീൽ ജഗ്ഗ് ആണ് ഉപയോഗിക്കുന്നത് . 20 ഓളം ആൾക്കാരെ ഒരേ സമയം ഉൾപെടുത്താൻ പറ്റുന്ന ഒരിടമാണ് വിസ്മയ .ചെറിയ നാടൻ ഭക്ഷണശാലയിൽ ടോയ് ലറ്റ് സൗകര്യം ഉൾപ്പടെ ഉൾകൊള്ളിച്ച് കൊണ്ട് ആണ് ഇവിടം പ്രവർത്തിക്കുന്നത് .ശനി നായർ ദിവസങ്ങളിൽ വ്യത്യസ്ഥമായ വിഭവവങ്ങൾ കലവറയിൽ അവർ ഒരുക്കിയിരിക്കും .മുരുകൻ ചേട്ടൻ എന്ന സാധരണകാരൻ നവ മാധ്യമ ലോകത്തെ പറ്റി പരിചിതമല്ലാത്ത വ്യക്തി ആയതിനാൽ അദ്ദേഹത്തിന്റെ ഉള്ളിൽ പുതുമ ജനിപ്പിക്കുന്ന പല കാര്യങ്ങൾ ഉണ്ടായിരുന്നു നമ്മുടെ സംഭാഷണത്തിനിടയിൽ. ആഹാരം കൊണ്ട് മനസ്സിനെയും വയറിനെയും നിറയ്ക്കാൻ കഴിഞ്ഞ ചുരുക്കം ചില രുചിയിടങ്ങളിൽ ഒന്നാണ് വിസ്മയ .നാടൻ രുചി തേടിയുള്ള എന്റെ യാത്രയിൽ എനിക്ക് മാറ്റി നിർത്താൻ പറ്റാത്ത ഒന്നാണ് വിസ്മയ ഹോട്ടൽ കട്ടച്ചാൽ കുഴി. 2010 ൽ പ്രവർത്തനം തുടങ്ങിയ വിസ്മയ 8 വർഷത്തെ പാരമ്പര്യത്തിനൊപ്പം നാടൻ കോഴി പിരട്ടിന് പേര് കേട്ട സ്ഥലമായ കട്ടച്ചാൽ കുഴിയുടെ സത്പേരിനെ ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നു .വരുംകാലങ്ങളിലും ഭാവിയിലും നാടൻ രുചി കൊണ്ട് വിസ്മയം സൃഷ്ട്ടിക്കട്ടെ എന്ന് ആശംസിക്കുന്നു .
©Karthik Manikuttan

No comments:
Post a Comment