ഭക്ഷണപ്രിയരായ നെടുമങ്ങാട്ട്കാർക്ക് വിശ്വാസിയതയോടെയും ഒപ്പം രുചിയോടെയും ഭക്ഷണം കഴിക്കാൻ പറ്റിയ നെടുമാങ്ങട്ടെ ഏക സ്ഥാപനമാണ് ZAM ZAM Nedumangad
എന്ന് നമ്മൾ പറയാൻ കാരണം അവിടത്തെ ആഹരത്തിന്റെ നിലവാരത്തിൽ ഒരു കുറവും നമ്മൾ കണ്ടെത്തിയിട്ടില്ല എന്നതാണ് .അതിന് ഉദ്ദാഹരണമാണ് ഒരിക്കൽ ഇവിടെ നിന്ന് കിഴച്ച ചിക്കൻ മന്തി വീണ്ടും നീണ്ട കാലയളവിന് ശേഷം ഇവിടെ നിന്നു കഴിച്ചപ്പോൾ ഉണ്ടായ അനുഭവമാണ് .ഒരു പുതിയ വിഭവവം ആയ മന്തി ആദ്യമായ് നെടുമങ്ങാട്ട് നിവാസികൾക്ക് പരിചയപെടുത്തിയ ഇവർ അതിന്റെ രുചിയിലും ഗുണത്തിലും ഒട്ടും കുറവുണ്ടാകാതെ ഇപ്പോളും വിളമ്പുന്നു എന്നതാണ് സത്യം വേഗതയിൽ ഉള്ള സർവീസ് , സാധാരണ ഭക്ഷണശാലകളിലെ അന്തരീക്ഷം, അനുവാദത്തോടെ പ്രവേശിക്കപെടാൻ കഴിയുന്ന കലവറ എന്നിവയൊക്കെയാണ് Zam Zam നെടുമങ്ങാടിന്റെ പ്രകൃതം പാർക്കിംഗ് സൗകര്യവും ബാത്ത് റൂം സൗകര്യവും ഒക്കെ ഉണ്ട് .നെടുമങ്ങാടിനെ സംബന്ധിച്ചടുത്തോളം അതിന്റെ ഹൃദയഭാഗത്ത് ഭംഗിയായി ഇ കാലമത്രയും പ്രവത്തിക്കാനും കാലത്തിനനുസരിച്ചുള്ള മാറ്റം ഉൾകൊണ്ട് മാറാനും പുതിയ വിഭവങ്ങൾ പ്രത്യേകിച്ച് അറേബ്യൻ വിഭവങ്ങൾ നെടുമങ്ങാട്ടുകാർക്ക് പരിചയപെടുത്താനും ഇവരെ കൊണ്ട് കഴിഞ്ഞു. എന്നതാണ് ഹോട്ടലിനെ പറ്റിയുള്ള എന്റെ കാഴ്ച്ചപാട് .
ഇനി ചിക്കൻ മന്തിയെ പറ്റി പറയാം .
ചിക്കൻ മന്തി നമ്മൾക്ക് മുന്നിൽ എത്തിയത് കാഴ്ച്ചയിൽ തന്നെ തൃപ്ത്തി പെടുത്തികൊണ്ടാണ് കാഴ്ച്ച കൊണ്ട് മനസിനെയും വായ് കൊണ്ട് വയറിനെയും തൃപ്തിയാക്കി നമ്മൾ അഞ്ച് പേരും അതിന്റെ ഒരോ അണുവും ആസ്വദിച്ചും അഭിപ്രായങ്ങൾ പറഞ്ഞും കഴിച്ചു . ഏവരും ഒരേ സ്വരത്തിൽ അഭിപ്രായപെട്ട ഒന്ന് മന്തിയുടെ പഴയ രുചിയിൽ മാറ്റം വന്നില്ല എന്നതിൽ ആണ് .മന്തി റൈസ് കിടിലൻ തന്നെ നാവിൽ കൊതിയുറുന്ന മണവും മൃദുവുമായ അരിയിൽ ആണ് പാകം ചെയ്തത് .മന്തി റൈസ് മതിയാവുവോളം കഴിക്കാൻ പറ്റി .എല്ലാം കൊണ്ടും ഇഷ്ട്ടപെട്ടു തൃപ്തിയായ് ആശംസകളോടെ
©കാർത്തിക്ക് മണികുട്ടൻ

No comments:
Post a Comment