Tuesday, August 7, 2018

Coffee Cakes

Coffee Cakes

Location Nedumangad 

11th stone opposite petrol pump

  

                Coffee cakes നെടുമങ്ങാട് ഒരു ഷോപ്പ് എന്നതിനപ്പുറം ഒരു ബ്രാൻഡായി നിലകൊള്ളുന്ന മനോഹരമായ ഒരു സ്ഥാപനം ആണ് . ഒരു പക്ഷേ നെടുമങ്ങാടിന്റെ മണ്ണിൽ ഇത് പോലെ ഒന്ന് മുൻപോ സമീപകാലത്തോ ഇപ്പോഴോ ഉണ്ടായിട്ടില്ല' . 

വർഷം 2004 -ൽ  നെടുമങ്ങാട് ദർശന ഹൈ യർ സെക്കൻഡറി സ്കൂളിൽ പഠിച്ച് പാസ്സ് ഔട്ടായ നാല് വിദ്യാർഥികളുടെ 14 വർഷങ്ങൾ നീണ്ട സൗഹൃദത്തിൽ നിന്ന് ഉണർന്ന ആശയം അത് വിപുലീകരിക്കകപെട്ടു. വ്യത്യസ്തമായ മേഖലകളിൽ carrier ആരംഭിച്ച ആ നാലുപേർക്ക് ഒരു കഫേ പ്രവർത്തിപ്പിക്കാൻ വേണ്ട യാതൊരു അറിവും ഇല്ലായിരുന്നു എന്നത് സത്യം. വ്യക്തമായ ആശയം ഉത്ഭവിക്കുന്നത് ചില സാഹചര്യങ്ങളെ അതിജീവിക്കാൻ ശ്രമിക്കുമ്പോൾ ആണ് .ഇവരിലും ഉണ്ടായത് അതു തന്നെ , ഒരു പിറന്നാൾ ആഘോഷവേളയിൽ അവർ നെടുമങ്ങാട് നിന്നും വാങ്ങിയ കേക്കിന് പേരിനൊത്ത നിലവാരം ഇല്ലായിരുന്നു ഇത് ഇവരുടെ മാത്രം അല്ല നെടുമങ്ങാട് താമസിക്കുന്ന ഒരോ വ്യക്തികൾക്കും ഉണ്ടായിട്ടുള്ള അനുഭവമാണ് . നല്ല കേക്കിന് തിരവുനന്തപുരം നഗരത്തെ ആശ്രയിക്കേണ്ട സാഹചര്യം നെടുമങ്ങാട്ടുകാരുടെ പൊതുവായ പ്രശനമാണ് എന്ന് അവർ മനസിലാക്കി ഒടുവിൽ 2017 October ൽ Coffee Cakes എന്ന ബ്രാൻഡിനെ യാഥാർത്യമാക്കാനുള്ള വിജയകരമായ ശ്രമങ്ങൾ ആരംഭിച്ചു .നെടുമങ്ങാടിന് പുറത്ത് ലഭിക്കുന്ന നിറവർ ണ്ണതാലും രുചിനിലവാരത്തിലും ലഭിക്കുന്ന കേക്കുകളും ,പേസ്റ്ററികളും , കോഫി & ഷേക്ക് വിഭവങ്ങൾ നെടുമങ്ങാട്ട്കാർക്ക് പരിചതമാക്കിയ ബ്രാൻഡാണ് കോഫി കേക്ക്സ് ഒരു പക്ഷേ നെടുമങ്ങാട്ടുകാർക്ക് പേരിൽമാത്രം പരിചിതമായ പല വിഭവ വങ്ങളെയും കാഴ്ചയിലും രുചിയിലും നെടുമങ്ങാട്ട്കാർക്ക് പരിചയപെടുത്തിയത് Coffee Cakes ആണ് .ഒടുവിൽ 4 പേരും അവരുടെ ഉദ്യമനത്തിന് അവർ പഠിച്ചിറങ്ങിയ   ദർശന ഹൈ യർസെക്കന്റെറി സ്കൂളിലെ ബഹുമാന്യയയാ മോഹനകുമാരിഅമ്മ ടീച്ചറെ കൊണ്ട് കോഫി കേക്കിന് 2018 April 11 ന് തുടക്കം കുറിച്ചു. കോഫി കേക്കി'ന്റെ പ്രകൃതത്തെ പറ്റി പറയുകയാണേൽ 20 പേരെ ഒരേ സമയം ഉൾകൊള്ളാൻ കെൽപുള്ള വിശാലമായ ഹാൾ പിന്നെ എവർക്കും എപ്പോളും സന്ദർശിക്കാവുന്നതരത്തി്ലുള്ള ബേക്ക് ഹൗസ് ആൻഡ് ഫുഡ അസംബ്ലിംഗ് ഏരിയ ,ടോയലറ്റ് സൗകര്യം , 

Purchasing facility, അങ്ങനെയുള്ള സൗകാര്യങ്ങളാൽ സമ്പൂർണ്ണം .ഇവിടത്തെ 5 iconic വിഭവങ്ങൾ Dilkush

Dilpasanth

Vancho Cakes

Pineapple Cakes 

Ghee Cakes 

എന്നിവയാണ് . തലശേരികാരനായ ഒരു കിടിലൻ chef ആണ് ഇവയുടെ സൃഷ്ട്ടാവ്.

കോഫിക്കേസ് ഉത്പാദിപ്പിപിക്കുന്ന Bread , Cookies, Rusk ,Mixture,chips എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയാണ് .ഞായർ ഉൾപ്പടെ എല്ലാ ദിവസവും രാവിലെ 11:00 തൊട്ട് രാത്രി 10.30 വരെ പ്രവർത്തിക്കുന്നു .    ഇന്നും നെടുമങ്ങാടിന്റെ തിരക്കിൽ നിന്നും മാറി ശാന്തമായ അന്തരീക്ഷഷത്തിൽ സ്വസ്ഥമായ് ഒരു കോഫി ആസ്വദിക്കാൻ കോഫി കേക്ക് ആണ് അനുയോജ്യമായ ഇടം. ഇന്റീരിയർ ആമ്പിയൻസ് എടുത്ത് പറയേണ്ട ഘടകം തന്നെയാണ് വിശാലമായ ഡൈനിംഗ് ഫാളിനെ മോഡി പിടിപ്പിക്കുന്ന വിധത്തിൽ ചുമർ ചിത്രങ്ങളുടെ ആവിഷ്കാരവും ഒപ്പം തടയിൽ തീർത്ത മേശയും അതിനൊത്ത കസേരയും , സീലിംഗ് ലൈറ്റുകളുടെ ഇണക്കകമാർന്ന വെളിച്ചവും എല്ലാം മികച്ച ആമ്പിയൻസ് പ്രതിധാനം  ചെയ്യുന്നു. കോഫി കേക്ക്സ് എന്ന സുന്ദരമായ ആശയത്തെ ഫുഡീസിന് പരിചയപെടുത്തിയ 4 യുവത്വങ്ങളായ 

Bijin, Jithin,  Anvar, Sreesankar എന്നിവർക്ക് Food encyclopaedia Trivandrum -ന്റെ ആശംസകൾ

©Karthik Manikuttan

No comments:

Post a Comment

ലതി ഹോട്ടൽ

ദക്ഷിണ തമിഴ് ഭക്ഷണ സംസ്കാരത്തിൽ പ്രഭാത ഭക്ഷണങ്ങളെല്ലാം അരിയും ഉഴുന്നും ചേർന്ന പലഹാരങ്ങൾ ആയിരുന്നു ,  ആവി കയറ്റിയും കല്ലിൽ  ചുട്ടും ഒക്കെ ആണ്...