എന്റെ ഒരു ചെറിയ അനുഭവമാണ് ഞാൻ പങ്ക് വയ്ക്കാൻ ആഗ്രഹിക്കുന്നത് മറ്റൊന്നുമല്ല മാസങ്ങൾക്ക് മുൻപ് ഞാൻ എഴുതിയ എയർ പോർട്ട് ഫ്ലൈ ഓവറിന് താഴെയുള്ള ഈ സർബത്ത്കട . ചാക്ക - കഴക്കൂട്ടം യാത്രകാർക്ക് ഏറെ സുപരിചിതമാണ് ഈ കടയും ഒപ്പം ഈ കട നടത്തുന്ന മാമനെയും. കടയ്ക്ക് പ്രത്യേകിച്ച് പേരൊന്നും ഇല്ല കടയിൽ കിടുന്ന സർബത്ത് ഐറ്റംസാണ് കടയുടെ എല്ലാ ഭാഗത്തും എഴുതി തൂക്കി്യിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് നല്ല ഉഗ്രൻ കാന്താരി ഇട്ട സർബത്ത് കുടിച്ചിട്ടുണ്ട് ഞാൻ അതിന്റെ രുചി ഒന്നുകൂടി അറിയാനും ദാഹം ശമിപ്പിക്കാനും വേണ്ടി കയറിയതാണ് .കേൾവിശേഷിയും സംസാരശേഷിയും നഷ്ട്ടപെട്ട ആളാണ് ഈ സർബത്ത് കടയിലെ മാമൻ .അദ്ദേഹത്തിന്റെ കടയിൽ വരുന്നനവരോട് അദ്ദേഹം പുലർത്തുന്ന സ്നേഹം മര്യാദ എന്നിവ എടുത്ത് പറയത്തക്ക ഒന്നാണ് .രണ്ടു കസേരകൾ ഉണ്ട് ഒരു വലിയ കുടയും ഉണ്ട് കടയിൽ സർബത്ത് കുടിക്കാൻ വരുന്നവരെ ആദ്യം വെയിലിൽ നിന്നും മാറ്റി കടയുടെ പുറകിലെ തണൽ ലഭിക്കുന്ന ഇടത്തേക്ക് നിർത്തി ആവശ്യമുള്ള ഐറ്റം മനസിലാക്കി തയ്യാറാക്കും ഒട്ടും താമസമില്ലാതെ തന്നെ കിട്ടുകയും ചെയ്യും .ഞാൻ ഫ്രൂട്ട് സർബത്ത് കുടിക്കാൻ തീരുമാനിച്ചു .മാമൻ ഭയങ്കര കാര്യമായി ആണ് നമ്മളെ സ്വീകരിച്ചത് .നല്ല കിടിലൻ സർബത്ത് കിട്ടി ആദ്യത്തെ സിപ്പ് കഴിഞ്ഞപ്പോൾ പുള്ളി അതിന്റെ അഭിപ്രായം ആംഗ്യത്തിൽ ചോദിച്ചു ഞാൻ കൊള്ളം എന്ന് പറഞ്ഞു. കുടിച്ച് കൊണ്ടിരിക്കെ അദ്ദേഹം കടയിലെ ഗ്ലാസ് എല്ലാം വൃത്തിയാക്കി വന്നിട്ട് ദൂരേക്ക് നോക്കി വിഷമത്തോടെ നിൽപായിരുന്നു .ഞാൻ കാര്യം അനേഷിച്ചു മറ്റൊന്നുമല്ല റോഡ് വികസനത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കട പോകും എന്നായിരുന്നു അദ്ദേഹം ആഗ്യം കാട്ടിയത്. എനിക്ക് നല്ല വിഷമം തോന്നുകയും എന്നെ ഏറെ ചിന്തയിലാഴ്ത്തുകയും ചെയ്ത ഒന്നാണ് ഈ വിഷയം . ലാഭം കൊയാനോ മത്സരിക്കാനോ അല്ല അദ്ദേഹം കട നടത്തുനത് മറിച്ച് പട്ടിണിയും പ്രാരാബ്ദവും മറികടക്കാൻ വേണ്ടിയാണ് കൊടും വെയിലിലും ചൂട് പൊടി കാറ്റിലും നിന്ന് ആദ്ദേഹം കഷ്ട്ടപെടുന്നത് .എത്ര കഷ്ടതയിലും ചിരിച്ച മുഖവുമായ് ചൂടത്ത് ദാഹിച്ച് വരുന്ന യാത്രികർക്ക് വഴിവക്കിൽ ആശ്രയമായി നിലനിന്നിരുന്ന ഈ സർബത്ത് കട ഒരു വികസനത്തിന്റെ പേരിലും വിലച്ചെറിയപെടരുത് പകരം ആ വഴിവക്കിന്റെ ഏതെങ്കിലും കോണിൽ ഈ കട പുന:സ്ഥാപിക്കപെടണം എന്ന് ഒരു സാധാരണ യാത്രികൻ എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നു. സ്നേഹസമ്പന്നവും കൈപുണ്യം നിറഞ്ഞതുമായ ഇത്തരത്തിലുള്ള കുഞ്ഞ് കടകൾ എല്ലാ നാട്ടിലും ഉണ്ട് .വികസനം ജന നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു
Subscribe to:
Post Comments (Atom)
ലതി ഹോട്ടൽ
ദക്ഷിണ തമിഴ് ഭക്ഷണ സംസ്കാരത്തിൽ പ്രഭാത ഭക്ഷണങ്ങളെല്ലാം അരിയും ഉഴുന്നും ചേർന്ന പലഹാരങ്ങൾ ആയിരുന്നു , ആവി കയറ്റിയും കല്ലിൽ ചുട്ടും ഒക്കെ ആണ്...
-
ഗംഭീരമായ നാടൻ ഈണ് കഴിച്ചു നാടൻ വിഭവങ്ങൾക്ക് ഒപ്പം .സ്ഥലം മറ്റൊരിടവും അല്ല തിരുവനന്തപുരത്തെ നാടൻ ഭക്ഷണങ്ങൾ മാത്രം കിട്ടുന്നതും നാടൻ വിഭവവങ്ങ...
-
കിളിമാനൂരിൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം എത്തപെടുകയുണ്ടായി സമയം ഒരു വൈകുന്നേരം 4:00 മണി കഴിഞ്ഞ് വഴയോര കടയിൽ എത്തി തീൻ മേശയിൽ താമസമില്ലാതെ തന്...
-
ഒരു 100 വർഷകാലം മുൻപ്തൊട്ട് ഇങ്ങോട്ട് തുടർച്ചയായി പ്രവർത്തിച്ചു വരുന്ന ഒരു പാടവരമ്പത്തെ കുഞ്ഞ് കടയാണ് ഇത്. ഓല മേഞ്ഞ ഈ മൺ കെട്ടിടത്തിൽ ...

No comments:
Post a Comment