അറബിക്കടലിന്റെ പ്രസരിപ്പിലും ശോഭയിലും1960 കാലഘട്ടത്തിൽ മുംബൈ നഗരത്തിലെ ഹാജി അലി ദർഗ്ഗയുടെ മുൻപിൽ തുടക്കം കുറിച്ച ഭക്ഷ്യ പ്രസ്ഥാനം ആണ് ഹാജി അലി ജ്യൂസ് സെന്റർ.ഭറീദ് നൂറാനി എന്ന വ്യക്തി മുംബൈ നഗരത്തിൽ ഇതിന് തുടക്കം കുറിച്ചത് അറബികടലിന്റെ നീലിമയിൽ ഹാജി അലി ജ്യൂസ് സെന്റർ ഭംഗിയായി നില നിൽക്കണം എന്ന ഉദ്ദേശത്തോടെയാണ്.ലക്ഷകണക്കിന് ഭക്ഷണപ്രിയർ ആശ്രയിക്കുന്ന രുചിയിടം കൂടിയാണ് ഇവിടം. ഈ 2018 - ലും മഹാരാഷ്ട്രയിൽ 45 ഓളം ഔട്ട് ലെറ്റുകൾ പ്രവർത്തനക്ഷമമായി നില നിൽക്കുന്നു .അഥിതികളെ കുടുംബത്തെ പോലെ സ്വീകരിക്കുക എന്നതും പ്രതീക്ഷകൾക്കപ്പുറം സമൃദമായ് ഭക്ഷണം വിളമ്പുക ഒപ്പം നിലവാരവും തൃപ്തിയും പരിചരണവും ഒരോ ഉപഭോക്താതാവിനും ഒരു പോലെ ലഭിക്കകണം എന്നതാണ് ഹാജി അലി മുന്നോട്ട് വയ്ക്കുന്ന ലളിതമായ ആശയം .ദൂരങ്ങൾക്കിപ്പുറം തിരുവനന്തപുരം നഗരിയിൽ 2018 ൽ ആദ്യമായ് അവരുടെ ഔട്ട് ലറ്റ് ട്രാവൻകൂർ മാളിൽ തുറന്നു ജൂസ് , ഷേക്ക് , ഫലൂഡ, സാൻഡ് വിച്ച് , പിസ്സ , റോൾ എന്നിങ്ങനെ നീളുന്ന ഭക്ഷണ ശ്രേണിയിൽ ഒരു പാട് വ്യത്യസ്ത ഓപ്ഷൻസ് ഉണ്ട്. ഹാജി അലി ജ്യൂസ് സെന്റർ തിരുവനന്തപുരം നഗരിയിൽ ഒരു ഒറ്റ ഔട്ട് ലറ്റ് മാത്രമേ നിലവിൽ പ്രരവർത്തിക്കുന്നുള്ളു അത് മാൾ ഓഫ് ട്രാവൻകൂറിൽ മാത്രമായ് ആണ് ഉള്ളത് ഒരു പക്ഷേ കേരളത്തിലെ തന്നെ ആദ്യ ഹാജി അലി ജ്യൂസ് സെന്റർ ആണ് അഡ്മിറ കുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം മലയാളികൾക്ക് പരിചയപെടുത്തുന്നത് . ആഹാരത്തിന്റയും ജ്യൂസിന്റെയും മറ്റ് എല്ല ഉത്പ്പ്പനങ്ങളുടെയും നിലവാരത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ല എല്ലാം മുംബൈയിലേത് പോലെ തനത് രുചിയിലും നിറത്തിലും ഗുണതിലും നമ്മൾ മലയാളികൾക്ക് ലഭ്യമാണ് .3 വർഷത്തിനകം കേരളത്തിലെ എല്ലായിടത്തും ഹാജി അലി ജ്യൂസ് സെന്റർ തുറക്കപെടും എന്നതാണ് ഇവരുടെ ഉദ്യമം .
ഈ വിജയകരമായ തുടക്കത്തിന് Food Encyclopedia Trivandrum ന്റെ എല്ലാ വിധ ആശംസകളും അറിയക്കുന്നു.
©Karthik Manikuttan

No comments:
Post a Comment