Monday, August 6, 2018

Vazhiyorakada MC road, Kilimanoor, Trivandrum

എല്ലാ ഭക്ഷണ പ്രേമികളുടെയും ശ്രദ്ധയ്ക്ക് �� ഞാൻ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു കിളിമാനൂർ എംസി റോഡിൽ സ്ഥിതിചെയ്യുന്ന വഴിയോര കടയിലെ അവിശ്വസിനീയമായ ഒരു അനുഭവത്തെപ്പറ്റി പറയാം (ഇത് തികച്ചും വെളിച്ചം കിട്ടാത്ത ഒരു പോസ്റ്റിന്റെ രോദനമാണ് )കഴിഞ്ഞമാസം അവധിക്കാലത്ത് കിളിമാനൂർ കടക്കൽ ദേശത്ത് �� എൻറെ അച്ഛമ്മയുടെ വീട് സന്ദർശനവേളയിലാണ് ഞാൻ  ആദ്യമായി വഴിയോരക്കട സന്ദർശിക്കുന്നത് ഒരു ഉച്ച സമയമായിരുന്നു അത് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ പുറപ്പെട്ട് എനിക്ക് 2 മണിക്കൂറുകൊണ്ട് കിളിമാനൂർ എത്താൻ സാധിച്ചു വിശപ്പിന്റെ കാഠിന്യംകൊണ്ട് വഴിയോരടകടയിലെത്തിയ ഞാൻ എന്റെ ഫേവറൈറ്റ് ഐറ്റം �� അപ്പം താറാവ് കറി �� ഓർഡർ ചെയതത് ചേറിന്റെ രുചി അറിയിക്കാതെ �� രുചിയുടെ മാറ്റൊലി കാട്ടിക്കൊണ്ട് താറാവ് കറി കഴിക്കണമെങ്കിൽ വഴിയോരക്കട തന്നെയാണ് ശരണം കാരണം ഈ ട്രിവാൻഡ്രം സിറ്റിയിൽ ഇത്രയും ഗംഭീരമായ താറാവ് കറി മറ്റൊരിടത്തും കഴിച്ചിട്ടില്ല എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ താറാവ് ഇറച്ചിയുടെ സ്വഭാവിക സ്വഭാവമാണ് ചേറ്/ചെളിയുടെ ചുവ രുചിയിൽ കാണിക്കുന്നത് എന്നാൽ തികച്ചും വ്യത്യസ്തമായി കൊണ്ടു ചേറിന്റെ രുചിയറിയാതെ താറാവിറച്ചി ഗംഭീരമായി തീൻമേശയിൽ എത്തിച്ച വഴയോരകടയുടെ തൊഴിലാളിയിൽ നല്ല നാടൻ കസ്റ്റമർ റിലേഷൻഷിപ്പ് കാണാൻ ഇടയായ് നമ്മുടെ മലയാളികളാണ് ഇവിടെ അധികം വരുന്ന തൊഴിലാളികൾ കേരളത്തിൽ ��ൽ ബംഗാളികൾ വർകചെയ്യാത്തത ഒരേയൊരു ഹോട്ടൽ ചിലപ്പോൾ വഴിയോരക്കട ആയിരിക്കാം എന്നാൽ ആഹാരശേഷം ബില്ലുമായ് കൗണ്ടറിലേക്ക് നടന്നു നീങ്ങവേ യാദൃശ്ചികമായി മുൻ മുഖ്യമന്ത്രി sri ഉമ്മൻ ചാണ്ടി സാറിനെ വഴിയോരക്കടയുടെ തീൻ മേശയിൽ കാണുവാനിടയായ് ഭക്ഷണത്തിന്റെ രുചി ആസ്വദിച്ചിരുന്ന അദ്ദേഹത്തെ �� എൻറെ ക്യാമറ കണ്ണുകൾ പകർത്തി ഒടുവിൽ വഴിയോരകടയുടെ പടിയിറങ്ങുമ്പോൾ എന്നെ തിരികെ വിളിച്ചത് നല്ല ഭക്ഷണത്തിന്റെ നാടൻ രുചിക്കൂട്ടുകൾ ആയിരുന്നു �� കിളിമാനൂരിൽ വിശ്വസിച്ച് ആസ്വദിച്ച് �� ഭക്ഷണം കഴിക്കാൻ ഇനി ഒരു അവസരത്തിനായ് കാത്തിരിക്കുന്നു

No comments:

Post a Comment

ലതി ഹോട്ടൽ

ദക്ഷിണ തമിഴ് ഭക്ഷണ സംസ്കാരത്തിൽ പ്രഭാത ഭക്ഷണങ്ങളെല്ലാം അരിയും ഉഴുന്നും ചേർന്ന പലഹാരങ്ങൾ ആയിരുന്നു ,  ആവി കയറ്റിയും കല്ലിൽ  ചുട്ടും ഒക്കെ ആണ്...