Monday, August 6, 2018

Olives Restaurant Kazhakootam , Trivandrum

FET യുടെ ആദ്യത്തെ ടേസ്റ്റിംഗ് സെക്ഷ്ൻ ആയിരുന്നു Olives -ൽ ഇന്നലെ നടന്നത് .
സൗഹൃദ ദിനതോട് അനുബന്ധിച്ച് FET കുടുംബത്തിലെ അഡ്മിൻ പാനൽ അംഗവും സഹപ്രവർത്തകയുമായ Pooja Nair FET കോൺട്ടസ്റ്റ് വിന്നേഴ്സ് ആയ Hafees Hafees, Sreejith, Hari Shankar , Niyas, Babu Bhaskar ,എന്നിവരെ പരിചയപെടാനും അവർക്കൊപ്പം ഒലീവ്സ് ഒരുക്കിയ വിഭവസമൃദമായ വിരുന്നിൽ ഒരുമിച്ച്  ഭക്ഷണം കഴിക്കാനും  കഴിഞ്ഞു .

FET യുടെ ആദ്യത്തെ ടേസ്റ്റിംഗ് സെക്ഷൻ  ഒലീവ്സ് സമ്പൂർണമാക്കിയത്  ട്രിവാൻട്രത്തെ എല്ലാ ഫുഡീസിനും അധികം പരിചതമല്ലാത്ത പുതിയ വിഭവവങ്ങളും പിന്നെ പരിചിതമുള്ള വിഭവങ്ങളിൽ പുതുമ നിറഞ്ഞതുമായ വിഭവവങ്ങൾ കൊണ്ടാണ് .
Drinks offered : Cool Blue, Orange , Musambi,Mint Masala,Grape, pineapple with mint.
 Starter : ഇറാനി കബാബ് (irani Kabab)
വളരെ മാർദവമായും മിതമായ സ്പൈസി ടേസ്റ്റും തുടക്കത്തിൽ ചെറു ചൂടോടെ തട്ടി വിടാൻ ഇവൻ കിടിലൻ ആണ് .ഒപ്പം സെർവ് ചെയ്തത് സലാഡും മയൊണൈസും ആയിരുന്നു.

Bun porotta and Ghee Chicken Roast

ഇറാനി കബാബിന് സമാപനം കുറിച്ച് കൊണ്ട് നമ്മൾ ഏവരും ശ്രദ്ധ ചെലുത്തിയ ഒന്നാണ് ബൺ പൊറോട്ട ആൻറ് ഗീ ചിക്കൻ റോസ്റ്റ് . നമ്മുടെ സാധരണ പൊറോട്ടയും ചിക്കൻ കറി കോമ്പോയ്ക്ക് റീപ്ലെയ്സ്മെന്റ് ആണ് നമ്മുടെ പുതിയ കാലഘട്ടത്തിലെ ഞാൻ നേരത്തേ പറഞ്ഞ അധികം ട്രിവാൻട്രം ഫുഡീസിന് പരിചിതമല്ലാത്ത ബൺ പൊറോട്ടയും ഗീ ചിക്കൻ റോസ്റ്റും തമ്മിലെ കോമ്പിനേഷൻ .എന്റെ മുന്നിൽ കാഴ്ച്ചയിൽ കൗതുകം ജനിപ്പിച്ച ഒരു പുതിയ വിഭവം ആയിരുന്നു ബൺ പൊറോട്ട .വ്യത്യസതമായ മൈദമാവിൽ തയാറാക്കിയ മൃദുലമായ ഡിഷ് ഇതിന് പറ്റിയ കൂട്ട് കെട്ട്  ഗീ ചിക്കൻ റോസ്റ്റ് എന്ന് നിസംശയം പറയാം ഗീ ചിക്കൻ റോസ്റ്റിന്റെ ഒരു കഷണം ബൺ പൊറോട്ട കീറിൽ ചുരുട്ടി എടുക്കു്കുമ്പോ ൾ തന്നെ നാവിന്റെ രസമുകുളങ്ങൾ ഉണരും . ഗീ ചിക്കൻ റോസ്റ്റ് നിറത്തിലും ഗുണതിലും ബൺ പൊറോട്ടയ്ക്ക് മാത്രം അവകാശപെട്ടത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. എന്റെ എല്ലാ ഫുഡീ സുഹൃത്തുകൾക്കും ഞാൻ ഈ കോമ്പിനേഷൻ റെക്കമന്റ് ചെയ്യുന്നു . ഈ കോമ്പയുടെ രുചി നിങ്ങൾ അറിണം കാരണം ഇതിന്റെ ടേസ്റ്റ് കോമ്പിനേഷൻ തികച്ചും പുതിയതും നിലവിൽ ഉള്ള കോമ്പോകളിൽ നിന്നും വ്യത്യസ്തവുമാണ്.

ചിക്കൻ മന്തി (Chicken Mandi )

ഞാൻ നേരത്തെ പറഞ്ഞ പരിചിതമുള്ള വിഭവത്തിലെ പുതുമ നിറഞ്ഞ വിഭവം ഒലീവ്സിന്റെ ചിക്കൻ മന്തിയാണ്. ഒരു അറേബ്യൻ വിഭവം ശരിക്കും ദക്ഷിണ ഇന്ത്യ കാർക്ക് എങ്ങനെ സ്വന്തം രീതിയിൽ കഴിക്കാൻ പറ്റും എന്ന് സംശയം ഉള്ള ഏതൊരാൾക്കും ഒലീവ്സിന്റെ തനത് റെസിപ്പിയിലെ ചിക്കൻ മന്തി ട്രൈ ചെയ്യാവുന്നതാണ് .ചിക്കൻമന്തിയിൽ വ്യത്യസ്ത രുചി തേടുന്നവർക്കും ഈ വിഭവം ഞാൻ സജസ്റ്റ് ചെയ്യുന്നു .രുചിയിൽ സതേർണൻ ഫ്ലേവറിന്റെ മികവ് ഒപ്പം ചിക്കൻ പീസിന്റെ പാശ്ചാത്യ രുചിയും ഇതാണ് ഒലീവിസിന്റെ കലവറയിലെ ചിക്കൻ മന്തി. ബാക്കി ചിത്രം പറയും .

ബീഫ് മന്തി ( Beef Mandhi )

 ലോകത്തിൽ 4 ബ്രാൻഞ്ച് ഉള്ള ഒലീവ്സിൽ ഈ വിഭവം കേരളത്തിൽ തിരുവനന്തപുരം ശാഖയിൽ മാത്രമേ ലഭ്യമാകത്തുള്ളു . നമ്മുടെ ട്രിവാൻട്രം ഫുഡീസിന്റെ ബീഫ് എന്ന പ്രേത്യേക വികാരത്തെ മാനിച്ച് ഒലീവ് സിന്റെ അടുക്കളയിൽ ഒരുങ്ങിയ വിഭവം ആണ് ഇത്.ഈ ബീഫ് മന്തി ആദ്യമായ് തിരുവനന്തപുരത്ത് കൊണ്ട് വന്നതും ഇവർ തന്നെയാണ്. ബീഫ് മന്തിയുടെ രുചി വൈഭവം അനുഭവിച്ചറിയേണ്ട ഒന്ന് തന്നെയാണ് .മന്തിയിൽ ബീഫ് മന്തി ഒലീവ്സിന്റെ പ്രധാന വിഭവം തന്നെയാണ് .

   DESSERT : ഇളനീർ പായസം
ഒരു ഡെസർട്ട് ഐറ്റം തികച്ചും നമ്മുടെ കേരളാ ട്രെഡിഷൻ ഫ്ലേവർ കൊണ്ട് രുചികരമാക്കി ഒരുക്കിയതാണ് ബദാം ,പിസ്ത എന്നീ ഡ്രൈ ഫ്രൂട്ട്സ് കൊണ്ട് ട്ടോപ്പിംഗ് ചെയ്ത് നല്ല ക്രീമിയായ് ഇളനീരിന്റെ രുചി രാജകീയമായ് നമ്മുടെ മുന്നിൽ എത്തി .ഇളനീർ പായസം ശരിക്കും കഴിക്കുമ്പോൾ നല്ല  റീഫ്രഷിംഗ് ആണ് .ഒപ്പം  നല്ല റിലാക്സേഷൻ' തോന്നി. രുചിയുടെ കാര്യത്തിൽ പൂർണമായും തൃപ്തിയാക്കാൻ ഇളനീർ പായസതിനു കഴിഞ്ഞു .

Summary

ഒരോ വിഭവവും ഭംഗിയായി ആണ് നമ്മുടെ മുന്നിൽ ഒരുക്കിയത്. തികച്ചും നല്ല  പ്രസന്റേഷൻ ആയിരുന്നു .ഒപ്പം മികച്ച സർവീസ്  അനുയോജ്യമായ ഭക്ഷണ ഇടവേളകളിൽ നല്ല സർവീസ് ലഭ്യമാക്കിയ Olives സ്റ്റാഫ്  അംഗങ്ങൾ .വൃത്തിയായ് ക്രമീകരിച്ച വിശാലമായ ഡൈനിംഗ് എരീയ ശാന്തമായ ആംബിയൻസ് നില നിർത്തി പോരുന്നു തരത്തിൽ ആണ്. കാഴ്ചയിൽ മനസിനെ കീഴടക്കിയ വിരുന്നിൽ അതിയായ തൃപ്തനാണ് ഞാൻ .ഒലീവ്സിന്റെ ഇളനീർ പായസവും ബൺ പൊറോട്ട & ഗീ ചിക്കൻ റോസ്റ്റും ഞാൻ എല്ലാർക്കും സജസ്റ്ററ് ചെയ്യുന്നു. കാരണം ഇത് രണ്ടും ചേരുന്നത് ഒരു കിടിലൻ കോമ്പിനേഷൻ ആണ് . Food
Encyclopaedia Trivandrum ന്റെ ആദ്യത്തെ ടേസ്റ്റിംഗ് സെക്ഷൻ മനോഹരമാകിയ ഒലീവ്സ് ന് എല്ലാവിധ ആശംസകളും നേരുന്നു .






No comments:

Post a Comment

ലതി ഹോട്ടൽ

ദക്ഷിണ തമിഴ് ഭക്ഷണ സംസ്കാരത്തിൽ പ്രഭാത ഭക്ഷണങ്ങളെല്ലാം അരിയും ഉഴുന്നും ചേർന്ന പലഹാരങ്ങൾ ആയിരുന്നു ,  ആവി കയറ്റിയും കല്ലിൽ  ചുട്ടും ഒക്കെ ആണ്...